ഒരിക്കല്‍ ബ്രേക്കപ്പായ ഒരു ബന്ധം രണ്ടാമതും തുടങ്ങാതിരിക്കുന്നതായിരിക്കും നല്ലത്

മലയാള ചലച്ചിത്ര പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് ലിയോണ ലിഷോയ്. പ്രശസ്ത സിനിമ സീരിയൽ നടൻ ലിഷോയിയുടെ മകളാണ് ലിയോണ… 2012ല്‍ റെജി നായര്‍ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെ ആണ് അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധിയ്ക്കപ്പെട്ടു. എന്‍ ഇനിയ കാതല്‍ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡസിനിമയിലും തുടക്കം കുറിച്ചു.ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രണയദിനം പോലെയുള്ള പ്രത്യേക ദിവസങ്ങളില്‍ വലിയ വിശ്വാസമില്ലെന്ന് പറയുകയാണ് നടി ലിയോണ. തനിക്കും ഒരു പ്രണയം ഉണ്ടായിരുന്നെന്നും എന്നാല്‍ ചില കാര്യങ്ങള്‍ കൊണ്ട് അത് വര്‍ക്കായില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറയുന്നു ….. ലിയോണയുടെ വാക്കുകൾ ഇങ്ങനെ…….
നമ്മള്‍ ഒരാളെ ഭയങ്കരമായി ഇഷ്ടപ്പെട്ടുപോയാല്‍ അയാളുടെ ഒരുഭാഗം എപ്പോഴും നമ്മുടെ അടുത്ത് ഉണ്ടാകും. ഒരിക്കലും നമുക്ക് അവര്‍ ആരുമല്ല എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ കഴിയില്ല. എനിക്ക് എപ്പോഴും അയാള്‍ പ്രധാനപ്പെട്ട ഒരാള്‍ തന്നെയായിരിക്കും…. പക്ഷെ ചില കാര്യങ്ങള്‍ നമ്മള്‍ എത്ര ആഗ്രഹിച്ചാലും അത് നടക്കില്ല. അങ്ങനെയുള്ള ഒരു കാര്യമായാണ് ഞാന്‍ അതിനെ കാണുന്നത്.
ഒരിക്കല്‍ ബ്രേക്കപ്പായ ഒരു ബന്ധം രണ്ടാമതും തുടങ്ങാതിരിക്കുന്നതായിരിക്കും നല്ലതെന്നാണ് എനിക്ക് തോന്നുന്നത്. പ്രണയിക്കുന്ന ഒരാള്‍ നമ്മുടെ നല്ല ഗുണങ്ങളെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയായിരിക്കണം. നമ്മളെ വളരാന്‍ പ്രചോദിപ്പിക്കണം. പരസ്പരം വളരാന്‍ രണ്ടുപേരും വഴിയൊരുക്കണം എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ സന്തോഷം പങ്കുവെക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം. പരസ്പരം ബഹുമാനത്തോടെയായിരിക്കണം പ്രണയമെന്നും ലിയോണ പറയുന്നു. ചെറുപ്പം മുതലേ വാലന്റൈന്‍സ് ഡേ സമ്മാനങ്ങള്‍ ഏറെ കിട്ടിയിട്ടുണ്ടെന്നും സ്‌കൂളില്‍ പഠിക്കുമ്ബോള്‍ ബോയ്ഫ്രണ്ട് തന്നിട്ടുള്ള പ്രണയ സമ്മാനം ഇപ്പോഴും തന്റെ വീട്ടിലിരിപ്പുണ്ടെന്നും പഴയ മെമ്മറികളെല്ലാം സൂക്ഷിച്ചുവെക്കുന്ന ഒരാളാണ് താനെന്നും ലിയോണ പറയുന്നു….
താൻ ‘ഹൈസ്‌കൂളില്‍ പഠിക്കുമ്ബോഴായിരുന്നു തന്നോട് ആദ്യമായി ഒരാള്‍ ഇഷ്ടം തുറന്ന് പറയുന്നത്. ശരിക്കും തനിക്കും അയാളെ ഇഷ്ടമായിരുന്നു. പക്ഷേ അത് കാണിക്കാന്‍ പേടിയും നാണവുമായിരുന്നു. അതുകൊണ്ടുതന്നെ ഐ കോണ്‍ടാക്‌ട് പോലും കൊടുക്കാറില്ലായിരുന്നു എന്നും ആ സമയത്തെല്ലാം ഫോണില്‍ സംസാരിക്കുകയായിരുന്നു പ്രധാന വിനോദം പക്ഷെ അതെല്ലാം വീട്ടിലും പിടിച്ചിട്ടും ഉണ്ടെന്ന് താരം പറയുന്നു. അതുകൊണ്ട് തന്നെ ഒരു സമയം കഴിഞ്ഞപ്പോള്‍ അവരോട് പറയാതിരുന്നിട്ട് കാര്യമില്ല എന്ന് മനസിലായി. പിന്നെ വീട്ടുകാരോടും എല്ലാം പറഞ്ഞു . ചേട്ടനെ കണ്ടിട്ടാണ് ഞാന്‍ അങ്ങനെ ചെയ്തുതുടങ്ങിയത്. ചേട്ടന്‍ വീട്ടിൽ എല്ലാവരുടെയും അടുത്ത് വളരെ ഫ്രീ ആയിട്ടായിരുന്നു ഇടപെട്ടിരുന്നത് എന്നും ‘ ലിയോണ പറയുന്നു…
ഏതായാലും ഇതുപോലെ നിങ്ങൾ ഇഷ്ടപെടുന്ന മറ്റൊരു താരത്തിന്റെ വിശേഷങ്ങളുമായി ഞങ്ങൾ വീണ്ടുമെത്തും … നന്ദി നമസ്കാരം………..