ജീവിതത്തിൽ വിലമതിക്കുന്നത് ഈ സ്നേഹം ആണ് കാളിദാസ്!!

മലയാള സിനിയിലെ പ്രമുഖ താരകുടുംബം ആണ് ജയറാമിന്റെ. ജയറാം,പാർവതി വിവാഹത്തോടു പാർവതി സിനിമ രംഗം വിട്ടെങ്കിലും മക്കൾ കാളിദാസും, മാളവികയും അഭിനയ രംഗത്തുണ്ട്. ഇപ്പോൾ കാളിദാസ് ജയറാം അമ്മ പാർവതിക്ക് ഉമ്മ നൽകുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കു വച്ചിരിക്കുകയാണ്. അമ്മക്ക് പിറന്നാൾ ഉമ്മയുമായി കാളിദാസ് ജയറാം.
ജീവിതത്തിൽ ഏറ്റവും വിലമതിക്കുന്ന ഒന്നാണ് അമ്മയുടെ സ്നേഹം എന്ന അടികുറിപ്പോടു കൂടിയാണ് അമ്മ പാർവതിക്ക് ചുംബനം നൽകുന്ന ചിത്രം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചത്. മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പാർവതി. ഇപ്പോൾ താരത്തിന്റെ അമ്പത്തിരണ്ടാം ജന്മ ദിനം ആണ് ഇന്ന്.
അമ്മയുടെ സ്നേഹം ആണ് ജീവിതത്തിലെ ഏറ്റവും വലിയ വസ്തു, ‘ജന്മ ദിനാശമസ്കൾ ‘അമ്മ’ എന്ന അടികുറിപ്പോടു കൂടിയാണ് കാളിദാസ് ചിത്രങ്ങൾ പങ്കു വെച്ചത്. പാർവതിയുടെ വിവിധ സിനിമകളിലെ മനോഹരമായ ചിത്രങ്ങളുമായി “ഹാപ്പി ബർത്തഡേ അച്ചു” എന്ന ആശംസയാണ് ഇക്കുറി ജയറാം പങ്കുവച്ചത്. എല്ലാം വര്ഷവും ജയറാമും, മക്കളും പാർവതിയുടെ ജന്മദിനം മറക്കാറില്ല.