കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോ പൈലറ്റ് അഖിലേഷിന് ആൺകുഞ്ഞ് ജനിച്ചു

കരിപ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷിന് ആൺകുഞ്ഞ് ജനിച്ചു, അഖിലേഷിന്റെ ഭാര്യ മേഘ്നയെ ശനിയാഴ്ചയാണ് മഥുരയിലെ നയാതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച്ച വൈകിട്ടാണ് ഇരുവർക്കും ആൺകുഞ്ഞ് ജനിച്ചത്. അച്ഛൻ മരണപ്പെട്ടത് അറിയാതെയാണ് ആ കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീണത്. കുഞ്ഞും അമ്മയും പൂർണ അരോഗത്തോടെ ആണുള്ളത്, ജനിച്ചപ്പോൾ കുഞ്ഞിന്റെ ഭാരം 2.75 കിലോഗ്രാം ആയിരുന്നു, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അഖിലേഷിൻറെ ഭാര്യ മേഘ്നയെയും കുഞ്ഞിനേയും ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഗര്‍ഭാവസ്ഥയിലിരിക്കേ അഖിലേഷിന്റെ മരണവാര്‍ത്ത കേട്ടത് മേഘയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. അവര്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് -19 ചട്ടങ്ങള്‍ പ്രകാരമാണ് അമ്മയെയും കുഞ്ഞിനെയും പരിപാലിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ആഗസ്ത് ഏഴിനായിരുന്നു കരിപ്പൂരിൽ ഏവരെയും നടുക്കിയ ആ വിമാന അപകടം ഉണ്ടായത്, റൺവേയിൽ നിന്നും വിമാനം തെന്നിമാറുക ആയിരുന്നു. വിമാനത്തിന്റെ പൈലറ്റ് ദിപക് സാഥെയും സഹപൈലറ്റ് അഖിലേഷ് കുമാറും അടക്കം 21 പേരാണ് അപകടത്തില്‍പെട്ടത്. ഉത്തർപ്രദേശിലെ മിഥുരയിൽ ആണ് അഖിലേഷിന്റെ ജന്മനാട്, അഖിലേഷിന്റെ അന്ത്യ കർമ്മങ്ങൾ നടത്തിയതും അവിടെ തന്നെ ആയിരുന്നു, അഖിലേഷിന്റെ മരണ വിവരം അന്ത്യകർമങ്ങളുടെ അവസാന ഘട്ടത്തിൽ ആണ് മേഘയെ അറിയിച്ചത്.
പൂർണ ഗർഭിണി ആയ മേഘയുടെ ആരോഗ്യ നില കണക്കിൽ എടുത്താണ് മേഘയെ ഈ വിവരം അറിയിക്കാഞ്ഞത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു അഖിലേഷും മേഘയും തമ്മിലുള്ള വിവാഹം. കോഴിക്കോട് എയര്‍ ഇന്ത്യ ബേസിലായിരുന്നു അഖിലേഷും മേഘയും താമസിച്ചിരുന്നത്. എന്നാല്‍ പ്രസവം അടുത്തതോടെ കഴിഞ്ഞ ജൂണിലാണ് മേഘ അഖിലേഷിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് പോയത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആഗസ്ത് 21 മുതല്‍ പതിനഞ്ചു ദിവസത്തേക്ക് ലീവില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയായിരുന്നു അഖിലേഷ്.