ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തിൽ പെട്ടു .
ആർക്കും അപകടം ഒന്നും തന്നെ സംഭവിച്ചില്ല..

ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തിൽ പെട്ടു .
കഴിഞ്ഞ ദിവസമാണ് പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. എറണാകുളത്തെ പനങ്ങാടുള്ള ഒരു ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അഞ്ചുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.. ആർക്കും അപകടം ഒന്നും തന്നെ സംഭവിച്ചില്ല.. എന്നാൽ കോപ്റ്ററിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പെട്ടെന്നുതന്നെ അപകടസ്ഥലത്തേക്ക് ഓടിയെത്തിയ രാജേഷിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയം ആകുന്നത്..ഹെലികോപ്റ്ററിന്റെ വലിയ ചിറകടി ശബ്ദം കേട്ടാണ് രാജേഷും ഭാര്യയും വീടിനു സമീപത്തെ ചതുപ്പ് പ്രദേശത്തേക്ക് ഓടിയെത്തിയത്. ‘കോപ്റ്റര്‍ താഴ്ന്ന് പറക്കുകയാണെന്നാണ് ആദ്യം കരുതിയത്, എന്നാല്‍ കണ്ടത് ചതുപ്പില്‍ താഴ്ന്ന നിലയില്‍ പതിച്ച ഹെലികോപ്റ്റര്‍ ആയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല എന്നാണു ഈ സംഭവത്തെക്കുറിച്ച് ഭയം മാറാതെയുള്ള രാജേഷിന്റെ വാക്കുകള്‍. ചുമട്ടുതൊഴിലാളിയായ രാജേഷ് ഭാര്യ ബിജിക്കും ആറ് മാസം പ്രായമുള്ള മകന് ദേവദര്ശിനുമൊപ്പം വീടിന് മുന്‍വശത്ത് ഇരിക്കുമ്ബോഴായിരുന്നു കോപ്റ്റര്‍ ചതുപ്പിലേക്ക് പതിക്കുന്നത്.
ഹെലികോപ്റ്ററിനടത്തേക്ക് ഓടിയെത്തുമ്ബോള്‍ പൈലറ്റ് പതുക്കെ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നീട് ബാക്കിയുള്ളവരെ തങ്ങള്‍ പതുക്കെ പിടിച്ച് പുറത്തിറക്കി. ചതുപ്പില്‍ നിന്ന് കുറച്ച് മാറിയിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നു. മുട്ടോളം വെള്ളമുള്ള ചതുപ്പായതും നാല് ചുറ്റിലുമുള്ള മതിലില്‍ തട്ടാതിരുന്നതും തീപിടിത്തവും അപകടവും ഒഴിവാക്കിയെന്നും രാജേഷ് പറഞ്ഞു. കോപ്റ്ററിനുള്ളില്‍ പിപിഇ കിറ്റ് ധരിച്ചിരുന്നവരില്‍ ഒരാള്‍ എം.എ. യൂസഫലിയാണെന്ന് ആദ്യം തങ്ങൾക്കു മനസിലായില്ല. പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും സംഭവിച്ചോ എന്ന് അദ്ദേഹത്തോട് താന്‍ ചോദിച്ചു, നടുവേദനയുണ്ടെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത് .
അപകടത്തില്‍പ്പെട്ട ലുലു ഗ്രൂപ്പ് ചെയര്മാന് യുസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. ഇന്നലെ ചെന്നൈയില്‍നിന്നുമുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ സേഫ്റ്റി ഓഫിസര്‍ വീരരാഘവന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
അകത്തുകയറി പരിശോധന നടത്താന്‍ സാധിക്കാത്തതിനാല്‍ ഹെലികോപ്റ്റര്‍ ഓരോ ഭാഗങ്ങളായി അഴിച്ച് നെടുമ്ബാശേരിയില് എത്തിച്ച് വിദഗ്ധ പരിശോധന നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഹെലികോപ്റ്റര്‍ ഇവിടെനിന്നു മാറ്റുന്നതിനായി ലുലു ഗ്രൂപ്പുമായി സംഘം സംസാരിച്ചിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു. ഹെലികോപ്റ്ററിലെ വൈദ്യുതി ബന്ധത്തിലുണ്ടായ തകരാറാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.