Film News

അവരെ തൂക്കിക്കൊല്ലണം, അത് എല്ലാവരും കണ്ട് കൈയടിക്കണം, ലൈവിൽ വന്ന് പൊട്ടിത്തെറിച്ച് മധുബാല

ഹത്രാസില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ ദുരൂഹതയാണ് ഉയരുന്നത്. സംഭവത്തില്‍ രാജ്യത്തുടനീളം വന്‍ പ്രക്ഷോഭവും നടക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി മധുബാല. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് നടി പറഞ്ഞു. ഇനി ആരും അങ്ങനെ ചെയ്യാന്‍ ധൈര്യപ്പെടരുതെന്നും നടി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നടിയുടെ പ്രിതകരണം.

നടിയുടെ വാക്കുകള്‍ ഇങ്ങനെ,

‘ആദ്യമായി ഞാന്‍ മേക്കപ്പ് ഇല്ലാതെ എന്റെ പ്രിയപ്പെട്ട ചുവന്ന ലിപസ്റ്റിക് ഇല്ലാതെ വിയര്‍ത്തൊലിച്ച്‌ മുടി ഒതുക്കി വയ്ക്കാതെ ഒരു വിഡിയോ ഷൂട്ട് ചെയ്യുന്നു. പാടുകളില്ലാത്ത മുഖമല്ല, മനസ്സാണ് നമുക്ക് വേണ്ടത്. ഹാപ്പിഡെമിക് എന്ന വാക്ക് കോവിഡ് കാലത്താണ് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. കോവിഡ് മനുഷ്യരാശിക്ക് രൂക്ഷമായ പ്രതിസന്ധിയാണ് സമ്മാനിച്ചത്. സാമ്ബത്തികമായും മാനസികമായും തകര്‍ന്നു, ഒരുപാട് ജീവിതങ്ങളെ നഷ്ടമായി. എന്നാല്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ എന്ത് ശുഭസൂചനയാണ് നമുക്ക് നല്‍കുന്നത്? ഇത് മനുഷ്യന്‍ മനുഷ്യനോട് ചെയ്യുന്നതാണ്.

എങ്ങിനെയാണ് ഇത് സാധിക്കുന്നത്? ബലാത്സംഗം ചെയ്യുന്നവര പൊതുമധ്യത്തില്‍ തൂക്കിലേറ്റണമെന്നും അത് ടെലിവിഷനിലൂടെ ലോകം മുഴുവന്‍ കാണിക്കണമെന്നും ഞാന്‍ അധികൃതരോട് അപേക്ഷിക്കുകയാണ്. ഇനി ആരും ഇതിന് മുതിരരുത്. ! പൊതു സ്ഥലത്ത് വച്ച്‌ സ്ത്രീകളെ ആരെങ്കിലും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുമ്ബോള്‍ അല്ലെങ്കില്‍ മോശമായി നോക്കുമ്ബോള്‍ അവള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ അത്രയും തീവ്രമാണ്. അപ്പോള്‍ തങ്ങളിലൊരാള്‍ ക്രൂര പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങുന്നത് കാണുമ്ബോഴോ? സ്ത്രീ ശാക്തീകരണമല്ല ഇവിടെ ആവശ്യം, ഇവിടെ ശാക്തീകരിക്കേണ്ടത് പുരുഷന്‍മാരെയാണ്, മൊത്തം സമൂഹത്തെയാണ്. സ്ത്രീപുരുഷന്‍, ആണ്‍കുട്ടിപെണ്‍കുട്ടി എന്ന വേര്‍തിരിവ് എന്തിനാണ്? ഈ സമൂഹത്തില്‍ സമാധാനത്തോടെ എങ്ങിനെ ഒരുമിച്ച്‌ ജീവിക്കാമെന്ന് മനുഷ്യന് പഠിപ്പിച്ച്‌ കൊടുക്കൂ

Back to top button