മഡ്മസ ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും

ആര്യ ഫിലീംസിന്റെ ബാനറില്‍ ജയന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഡ്മസ. ബാലതാരങ്ങള്‍ മാത്രം അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അഗ്നി തീര്‍ത്ഥ്,അഭിനന്ദ്,ഹൃദയ്,പ്രണവ് ടി,രാഹുല്‍,സച്ചിന്‍,നിബിന്‍ മോഹന്‍,ഹരി മാധവന്‍,ആദിത്,നന്ദന,ഗ്രേസ് മേരി,ശ്രീലക്ഷ്മി എന്നിവരാണ് അഭിനയതാക്കള്‍. ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന്റെ അര്‍ത്ഥം. ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസഹരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്. എംടി വാസുദേവന്‍ നായര്‍,കമല്‍,ടിഎ റസാഖ്, വിനോദ് സുകുമാരന്‍, മുഹമ്മദ് കോയ, പ്രേംലാല്‍ എന്നിവര്‍ക്കൊപ്പം സഹകരിച്ച ജയന്‍രാജ് ആദ്യമായി ഒരുക്കുന്ന ചിത്രമാണ് ഇത്. പ്രശസ്ത ക്യാമറാമാന്‍ എംജെ രാധാകൃഷ്ണന്റെ അസോസിയേറ്റ് ആയ അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനരചന-കെ ജയകുമാര്‍,സംഗീതം-മോഹന്‍ സിത്താര,ആലാപനം-നജീം അര്‍ഷാദ്,ജോയ്‌സ് സുരേന്ദ്രന്‍,എഡിറ്റര്‍-ഷിജാസ് പി യൂനസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ഹരിദാസന്‍ ചെബ്ര,ബാബുരാജ് കടമ്പില്‍,യശോദ രാഘവന്‍,വിനയന്‍ കുറ്റിയില്‍. കലാസംവിധാനം-കിഷോര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍.സ്റ്റില്‍സ്-മനോജ് മേലൂര്‍.ചീഫ് അസോസിയേറ്റ് എഡിറ്റര്‍-രഘുനാഘ് ടിപി. അസോസിയേറ്റ് എഡിറ്റര്‍-ജിജേഷ് ഭാസ്‌കര്‍. ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍-സാജന്‍ ആമ്പല്ലൂര്‍. ഒറ്റപാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ആഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തും.