ഉപ്പും മുളകും പരമ്പര അവസാനിപ്പിക്കാൻ പോകുന്നു; ശ്രീകണ്ഡൻ നായർ

മലയാളി കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ പരമ്പരയായിരുന്നു ഉപ്പും മുളകും…. കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ ഇഷ്ടത്തോടെ കാണുന്ന പരമ്പര ഇപ്പോൾ കുറച്ച് നാളായി നിർത്തി വച്ചിരിക്കുകയായിരുന്നു… ചില സാങ്കേതിക കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ട് മാത്രമേ ചാനല്‍ മേധാവിയായ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നുള്ളു … എന്നാല്‍ ഉപ്പും മുളകും ഇനി ഉണ്ടാവില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഫാന്‍സ് പേജുകളില്‍ വന്നൊരു കുറിപ്പില്‍ ആരാധകരാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ആ കുറിപ്പ് ഇങ്ങനെയായിരുന്നു….’എത്രയും സ്‌നേഹം നിറഞ്ഞ ‘ഉപ്പും മുളകും ഫാന്‍സ് ക്ലബ്’ കുടുംബാംഗങ്ങളേ… ഫ്‌ളാവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഉപ്പുമുളകും’ എന്ന നമ്മുടെ ഇഷ്ട പരമ്പര പൂര്‍ണമായും അവസാനിപ്പിച്ചുവെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടുണ്ട് എന്ന വിവരം ഖേദപൂര്‍വ്വം അറിയിക്കുന്നു. നമ്മുടെ കൂട്ടായ്മയിലും പുറത്തും തുടരുന്ന ഉപ്പും മുളകും പരമ്പരയുടെ തിരിച്ചു വരവിനായുള്ള അംഗങ്ങളുടെ ഇടപെടലുകള്‍/ പ്രവര്‍ത്തികള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
‘ഇനി ഗ്രൂപ്പില്‍ പ്രസ്തുത പരമ്പരയില്‍ ഉള്‍പ്പെട്ട താരങ്ങളേയോ, സംപ്രേക്ഷണം ചെയ്ത ചാനലിനെയോ, ചാനലിലെ മറ്റ് പരിപാടികളേയോ അപമാനിക്കുന്ന/ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള പോസ്റ്റ്, കമന്റ്, ട്രോള്‍, എന്നിവ അനുവദിക്കുന്നതല്ല. ‘മേല്‍ പറഞ്ഞ തെറ്റായ പ്രവര്‍ത്തികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ ചെയ്താല്‍, ഇത് ക്ഷണിച്ചു വരുത്തിയേക്കാവുന്ന *നിയമപരമായ നടപടികള്‍* തികച്ചും അതിന് കാരണക്കാരാവുന്നവരുടെ വ്യക്തിപരമായ ബാധ്യതയായിരിക്കും എന്ന് ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു. എന്നുമാണ് പുറത്ത് വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.
നമ്മൾ കണ്ടുമടുത്ത കണ്ണീര്‍ പരമ്പരകളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്ന കഥാ പശ്ചാത്തലം ആയിരുന്നു ഉപ്പും മുളകിന്റേതും. വലിയൊരു ജനപ്രീതിയ്ക്ക് പിന്നിലെ കാരണവും ഇത് തന്നെയാണ്. അതിലെ ഓരോ കഥാപാത്രങ്ങൾ അവതരിപ്പുന്ന അഭിനേതാക്കളുടെ കഴിവ് എടുത്തുപറയേണ്ട ഒന്നുതന്നെയാണ്… ഇപ്പോൾ ഇതേ ചാനലിൽ ചക്കപ്പഴം എന്ന പരമ്പര തുടങ്ങിയിരുന്നു.. ഇത് ഉപ്പും മുളകിന്റെയും പല എപ്പിസോഡും കോപ്പിയടിച്ച് ഉണ്ടാക്കിയതാണെന്ന തരത്തിൽ പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു… കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉപ്പും മുളകിന്റെയും സംപ്രേക്ഷണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നിലെ കാരണം എന്താണെന്നുള്ളത് ഇനിയും അണിയറ പ്രവർത്തകർ തുറന്ന് പറഞ്ഞിട്ടില്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്. ഇടയ്ക്ക് മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന റിഷി എസ് കുമാറിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോ കണ്ട് ഷൂട്ടിങ് വീണ്ടും തുടങ്ങിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഉപ്പും മുളകും പരമ്പരയ്ക്ക് ലഭിച്ചിരുന്നത് പോലെ അതിലെ താരങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് തുടക്കം മുതല്‍ കിട്ടിയിട്ടുള്ളത്. ആയിരം എപ്പിസോഡ് പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടതിന് പിന്നാലെയാണ് പരമ്പരയില്‍ വലിയ മാറ്റങ്ങള്‍ വന്നത്. ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പിന്മാറിയത് വലിയ ചര്‍ച്ചയായി. അങ്ങനെ പോവുന്നതിനിടയിലാണ് മാസങ്ങളായി പരമ്പരയുടെ സംപ്രേക്ഷണം നിര്‍ത്തിയത്. വീണ്ടും ഷോ വരുമോ എന്ന ആകാംഷയില്‍ നിന്നവര്‍ക്ക് മുന്നിലേക്കാണ് ഉപ്പും മുളകും ഫാന്‍സ് ക്ലബ് ആണ് ഇപ്പോൾ പുതിയൊരു അറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്…..