ജീവിതത്തിലെ ദൗര്‍ബല്യം, വെറുക്കുന്ന ഒരേ ഒരാള്‍; മമ്മൂട്ടിയുടെ വെളിപ്പെടുത്തലുകള്‍ …..

മലയാള സിനിമയുടെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. വര്‍ഷങ്ങളായി മലയാളികളുടെ സിനിമാചിന്തകളില്‍ ആ പേരുണ്ട്. ഇന്നും അദ്ദേഹം തന്റെ യുവത്വം കൊണ്ട് ആരാധകരേയും സിനിമാപ്രേമികളേയും ആവേശം കൊള്ളിക്കുകയാണ്. മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ താരങ്ങളിലൊരാള്‍, ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി. എന്നാല്‍ ആ മമ്മൂട്ടിയ്ക്കും ദൗര്‍ബല്യമുണ്ട്. തന്റെ ദൗര്‍ബല്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ . കൈരളി ടിവിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ദൗര്‍ബല്യത്തെ കുറിച്ച് പറയുന്നത്. പഴയ അഭിമുഖത്തിലെ ഭാഗങ്ങള്‍ ഇപ്പോള്‍ വീണ്ടും ചാനലിലൂടെ പങ്കു വെക്കുകയായിരുന്നു. തന്റെ ദൗര്‍ബല്യത്തോടൊപ്പം താന്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന വ്യക്തിയെ കുറിച്ചും സ്‌നേഹിക്കുന്ന വ്യക്തിയെ കുറിച്ചുമെല്ലാം മമ്മൂട്ടി വെളിപ്പെടുത്തുന്നുണ്ട് .
സിനിമാ അഭിനയമാണ് തന്റെ ഏറ്റവും വലിയ ദൗര്‍ബല്യമായി മമ്മൂട്ടി ചൂണ്ടിക്കാണിക്കുന്നത്. വികാരങ്ങളില്‍ ഏറ്റവും നല്ലത് സ്‌നേഹമാണെന്നും മമ്മൂട്ടി പറഞ്ഞു. എല്ലാ വികാരങ്ങളും സ്‌നേഹത്തില്‍ നിന്നുമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു . താന്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നത് തന്നേ തന്നെയാണെന്നാണ് മമ്മൂട്ടി പറയുന്നത് . പിന്നീട് തന്റെ കുടുംബത്തേയും താൻ വളരെയധികം സ്നേഹിക്കുന്നുണ്ട് .
ആരെയാണ് വെറുക്കുന്നത് എന്നു ചോദിച്ചപ്പോള്‍ മമ്മൂട്ടി നല്‍കിയ മറുപടി “എന്നെ തന്നെ” എന്നായിരുന്നു. തന്നെ കൊണ്ട് സാധിക്കാത്തത് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ സ്വയം വെറുപ്പ് തോന്നുമെന്ന് മമ്മൂട്ടി പറഞ്ഞു. രാഷ്ട്രീയ നിലപാടുകളെ പറ്റി ചോദിച്ചപ്പോൾ രാഷ്ട്രീയ പ്രേവര്തനതിലേക്കു ഒരു നടൻ എന്ന നിലയിൽ ഇറങ്ങാൻ താല്പര്യത്തെ ഇല്ല എന്നും എന്നാൽ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ ഉള്ള ഒരാളാണ് താനെന്നും മമ്മൂട്ടി സൂചിപ്പിക്കുന്നു.
നടൻ എന്ന പദവി ഒരു അലങ്കാരമായി കൊണ്ട് നടക്കാത്ത ഒരാൾ ആണ് മമ്മൂട്ടി . അത് കൊണ്ടാണ് അദ്ദേഹം ജാഡക്കാരൻ ആണെന്ന് പലരും പറയുന്നത്. താൻ ഒരു സെലിബ്രിറ്റി അല്ല മറിച്ചു common man ആണെന്ന concept ആണ് അദ്ദേഹത്തിന്റേത് . അത് പോലെ തന്നെ വളരെ straight ഫോർവേര്ഡും ആണ് മമ്മൂട്ടി. ഏത് കാര്യങ്ങളെ പറ്റി ചോദിച്ചാലും വ്യക്തമായ ഒരു മറുപടി അദ്ദേഹത്തിന്റെ പക്കൽ ഉണ്ടാവും.
അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദ പ്രീസ്റ്റ് തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രിസ്റ്റീൽ ഒരു വൈദികന്റെ വേഷമാണ് മമ്മൂട്ടി ചെയ്തിരിക്കുന്നത്. തികച്ചും ഒരു horror thriller ആയ ചിത്രത്തിന് വമ്പൻ സ്വീകരണമായിരുന്നു ലഭിച്ചത്.. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമെന്ന പ്രത്യേകതകൊണ്ട് കൂടിയാണ് ചിത്രത്തിനായി എല്ലാവരും കാത്തിരുന്നത്. കേരളത്തിനൊപ്പം തന്നെ ഗള്‍ഫ് രാജ്യങ്ങളിലും ഒരേസമയമാണ് പ്രീസ്റ്റ് റിലീസിനെത്തിയത്. മമ്മൂട്ടി,മഞ്ജു വാര്യര്‍ എന്നിവർക്ക് പുറമെ നിഖില വിമല്‍, സാനിയ അയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.