
മലയാള സിനിമായൂടെ അഭിനയഗന്ധർവന് ഒരു ജന്മദിനം കൂടി വന്നു ചേർന്നു. കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം.കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് പ്രി ഡിഗ്രിയും, എറണാകുളം ലോ കോളേജിൽ നിന്ന് എൽ എൽ ബിയും കരസ്ഥമാക്കിയതിനു ശേഷം മഞ്ചേരിയിൽ രണ്ടു വർഷം സേവനം അനുഷ്ടിച്ചു. “വില്ക്കാനുണ്ട് സ്വപ്നങ്ങൾ” എന്ന മലയാളസിനിമയുടെ അരങ്ങേറ്റം കുറിച്ച നടൻ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നായക പദവിലേക്ക് എത്തി .യവനിക എന്ന ചിത്രത്തിലെ പോലീസ് കഥാപാത്രം വളരെ തരംഗംമായിരുന്നു .
അദ്ദേഹത്തിന്റെ 1990-ൽ പുറത്തിറങ്ങി കുറ്റാന്വേഷണ ചിത്രമായ ഒരു ‘സിബിഐ ഡയറി കുറിപ്പ്’.വളരെ അധികം പരാമർഷിക്കപ്പെട്ട സിനിമകളിൽ ഒന്നാണ്.പിന്നീട് അതെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ജാഗ്രത, സേതുരാമയ്യർ സിബിഐ എന്നീ ചിത്രങ്ങൾ വൻ ജനശ്രദ്ധനേടി. മലയാളത്തിന്റെ പ്രമുഖ ചാനൽ മലയാളം കമ്മ്യൂണിക്കേഷൻസിന്റെ സ്ഥാപക ചെയർമാനും കൂടിയാണ് താരം. കൈരളി,പീപ്പിൾ,വി തുടങ്ങിയവ ഈ ചാനലിൽ ഉൾപ്പെടുന്നവയാണ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചു.

ദേശീയ ചലച്ചിത്രപുരസ്കാരം,കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം,ഫിലിംഫെയർ അവാർഡുകൾ എന്നിവ നേടിയെടുത്തു.ഓരോ കഥാപാത്രത്തിലൂടെ ജീവിക്കുകയായിരുന്നു അദ്ദേഹ൦ .
