അശ്ളീല ചിത്രങ്ങൾ കാണുന്നവരെ തേടിയിറങ്ങി പോലീസ്, ഗവണ്മെന്റ് ഉദ്യോഗസ്ഥർ അടക്കം ഇതുവരെ അറസ്റ് ചെയ്തത് 40 പേരെ

ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നാല്‍പ്പതിലധികം പേരെ അറസ്റ് ചെയ്തു. ഐ.ടി വിദഗ്ദ്ധരടക്കം ഉളളവരാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് 326 സ്ഥലങ്ങളില്‍ നടന്ന റെയ്‌ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 285 ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും വിവിധയിടങ്ങളില്‍ നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളൂം വിഡിയോകളും ഇൻറർനെറ്റിൽ പ്രദർശിപ്പിച്ച ലപ്പുറം മൂത്തേടം നെല്ലിക്കുത്ത് പാലപ്പറ്റ സലീമിനെ അറസ്റ്റ് ചെയ്തു
അറസ്റ്റിലായ പ്രതി കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയല്‍ ഗ്രൂപ്പുണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. അതോടൊപ്പം നിരവധി കുട്ടികളുടെ ലൈംഗിക ദ്യശ്യങ്ങള്‍ പ്രതി പ്രചരിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇയാള്‍ പൂക്കോട്ടുംപാടം ടൗണില്‍ വ്യാപാര സ്ഥാപനം നടത്തി വരികയാണ്. പ്രതിയെ തിങ്കളാഴ്‌ച്ച കോടതിയില്‍ ഹാജരാക്കും, പൂക്കോട്ടുംപാടം സ്വദേശികളായ മറ്റു രണ്ടു യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്, ഇവരുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധക്കായി അയച്ചിട്ടുണ്ട്.
ഗ്രൂപ്പിലുള്ള മറ്റംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്.എസ് ഐ രാജേഷ് ആയോടന്‍, സീനിയര്‍ സി പി ഒ മാരായ ജാഫര്‍ .എ, ജയലക്ഷമി, സി പി ഓ മാരായ ഇ ജി പ്രദീപ് , എസ് അഭിലാഷ് ,ടി നിബിന്‍ദാസ്. എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത് ഇയാള്‍ക്ക് പുറമെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെകൂടിഅറസ്റ്റ് ചെയ്യുകയും 44 മൊബൈല്‍ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പരിശോധനയില്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എടക്കര സ്വദേശി, പൊന്നാനിയില്‍ രണ്ടു കേസുകളിലായി വെസ്റ്റ് ബംഗാള്‍ സ്വദേശി, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിക്കെതിരെയുമാണ് പൊലീസ് നടപടി സ്വീകരിച്ചിട്ടുള്ളത്. പോക്‌സോ നിയമപ്രകാരവും ഐ.ടി ആക്‌ട് പ്രകാരവുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയില്‍ ഓണ്‍ലൈനായി ഹാജരാക്കും