ഇത് നമ്മുടെ കണ്മണിയല്ലേ, സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി മനീഷ!
മനീഷ മോഹന്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയ താരമാണ് മനീഷ മോഹൻ. മനീഷ എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് പെട്ടന്ന് മനസിലാകില്ല. കണ്മണിയെന്നു പറഞ്ഞാലേ ടെലിവിഷൻ പ്രേക്ഷകർക്ക് ആളെ മനസിലാകൂ. ഏഷ്യാനെറ്റിൽ അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പാടാത്ത പൈങ്കിളി എന്ന സീരിയലിലെ നായികയാണ് മനീഷ എന്ന കണ്മണി. ഒരു വലിയ വീട്ടിൽ വേലക്കാരിക്ക് തുല്യമായ സ്ഥാനത്ത് ജീവിക്കുന്ന മനീഷയുടെ കഥാപാത്രത്തെ പ്രേക്ഷകർ വളരെ പെട്ടന്നാണ് സ്വീകരിച്ചത്. നാടൻ വേഷത്തിൽ എത്തി പ്രേക്ഷക മനസുകവർന്ന ഈ കൊച്ചു സുന്ദരിയുടെ കൂടുതൽ വിവരങ്ങൾ ഒന്നും പക്ഷെ പ്രേക്ഷകർക്ക് അറിയില്ല.

ഇപ്പോഴിതാ താരത്തിന്റെ കുറച്ചു ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രേക്ഷകർ നാടൻ സൗന്ദര്യമുള്ള ഗ്രാമീണ പെൺകുട്ടി എന്ന് വിധി എഴുതിയ താരം സത്യത്തിൽ അങ്ങനെ അല്ല. താരത്തിന്റെ യഥാർത്ഥ ജീവിതം മറ്റൊന്നാണ്. മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള മനീഷയുടെ ചിത്രങ്ങൾ കണ്ടപ്പോൾ ആദ്യം പ്രേക്ഷകർക്ക് മനസിലായില്ല യെങ്കിലും പിന്നീടാണ് ഇത് നമ്മുടെ കണ്മണിയല്ലേ എന്ന ചോദ്യം വന്നത്. അതെ. ഇത് കണ്മണി തന്നെയാണ്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. നാടൻ വേഷങ്ങൾ മാത്രമല്ല, മോഡേൺ വസ്ത്രങ്ങളും തനിക്ക് നന്നായി ചേരുമെന്ന് തെളിയിച്ചിരിക്കുകയാണ് താരമിപ്പോൾ.




മികച്ച അഭിപ്രായങ്ങൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഇത് പോലെയുള്ള മനോഹര ചിത്രങ്ങൾക്കായി കാത്തിരിക്കുന്നുവെന്നാണ് പ്രേഷകപക്ഷം പറയുന്നത്.