ദേവാസുരത്തിലെ വാര്യർരായി അഭിനയക്കാൻ എന്നെ വിളിച്ചത് മംഗലശ്ശേരി നീലകണ്ഠൻ ആണ്

1990 ഏറ്റവും-പണംവാരിയ മലയാള ചിത്രങ്ങൾ ഒന്നായിരുന്നു. ഇത് പൊതുവേ മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു . ഇന്നസെന്റിന്റെ സിനിമാ കരിയറിലെ വേറിട്ട കഥാപാത്രമായിരുന്നു ദേവാസുരത്തിലെ വാര്യര്‍. ആ വേഷത്തിലേക്ക് തന്റെ പേര് നിര്‍ദേശിച്ചത് മോഹൻലാല്‍ ആയിരുന്നുവെന്ന് ഇന്നസെന്റ് പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ‘ഒരിക്കൽ ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു.
ഒരിക്കൽ ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം. ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം.
മോഹൻലാൽ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസ്സിലാക്കിയതു കൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. ‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി.’ എന്നിട്ട് ഒരു സ്ക്രിപ്റ്റ് എന്നെ ഏൽപ്പിച്ചു.

ഞാൻ ആ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. ‘ദേവാസുരം’ എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഞാൻ മോഹൻലാലിനോടു പറഞ്ഞു; വാര്യരെ ഞാൻ ചെയ്യാം…’ അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യർ ദേവാസുരത്തിൽ പ്രത്യക്ഷപ്പെടുന്നത്.ധനികനും പ്രശസ്തനുമായ മംഗലശ്ശേരി കുടുംബത്തിന്റെ കേടുവന്ന അവകാശിയാണ് നീലകണ്ഠൻ. ഒരു ന്യായാധിപനായി സേവനമനുഷ്ഠിച്ച പിതാവിന്റെ വലിയതും സമ്പത്തും നല്ല പേരും അദ്ദേഹം കളയുന്നു, പക്ഷേ അദ്ദേഹത്തെ നന്നായി അറിയുന്ന ആളുകൾ, പ്രധാനമായും വാരിയർ, അദ്ദേഹത്തിന്റെ വൃദ്ധനായ വലംകൈ ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. പ്രായം കുറച്ചു കൂട്ടി. ശബ്ദത്തിൽ കൂടുതൽ പതർച്ച കൊടുത്താണ് രാവണപ്രഭുവിൽ അഭിനയിച്ചത്.

ഇന്നും ദേവാസുരം കാണുമ്പോൾ ഞാൻ മനസ്സ് കൊണ്ട് മോഹൻലാലിന് നന്ദി പറയും. അദ്ദേഹം നിർബന്ധിച്ചതു കൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്. ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്റെ ജീവിതത്തിൽ.സിനിമയിലെ ഡയലോഗ് പോലും ഇടക്ക് ഓർക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കഥാപാത്രമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.