മകന്റെ പേര് ആരാധകർക്കായി പരിചയപ്പെടുത്തി മണികണ്ഠന്‍ ആചാരി

മലയാളത്തിന്റെ പ്രിയ നടൻ മണികണ്ഠന് ഈ അടുത്ത സമയത്താണ് ഒരു ആണ്‍കുട്ടി ജനിച്ചത് ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ് മണികണ്ഠന്‍ തനിക്ക് മകന്‍ പിറന്ന സന്തോഷം പങ്കുവച്ചത്. ഇപ്പോഴിതാ, മകന് പേരിട്ട വിശേഷമാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ മണികണ്ഠന്‍ പങ്കുവയ്ക്കുന്നത്.”ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേര്. ഇസൈ.. ഇസൈ മണികണ്ഠന്‍”

തമിഴില്‍ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അര്‍ത്ഥം.ലോക്ക്‌ഡൗണ്‍ കാലത്ത് ആഘോഷങ്ങളോ ആള്‍ക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠന്‍ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താന്‍ പോകുന്ന വിവരം സന്തോഷ പൂര്‍വം താരം അറിയിച്ചത്.

മണികണ്ഠന്‍ ആചാരി ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയങ്കരനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞ താരമാണ് മണികണ്ഠന്‍. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതന്‍’ എന്നിവയില്‍ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മണികണ്ഠനു സാധിച്ചിരുന്നു.