സൂര്യ പുറത്തു പോയാൽ മണിക്കുട്ടൻ അകത്തു വരുമോ ….

ബിഗ് ബോസ് സീസണ്‍ 3 ഫിനാലെയിലേക്ക് അടുത്ത് വരികയാണ്. വിജയ സാധ്യതയുള്ള മത്സരാര്‍ത്ഥിയായിരുന്ന മണിക്കുട്ടന്റെ അപ്രതീക്ഷിത പടിയിറക്കം പ്രേക്ഷകര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. പ്രേക്ഷകരുടെ ആഗ്രഹപ്രകാരമായി അദ്ദേഹം വീണ്ടും ഷോയിലേക്ക് വരുമെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്.
എന്നാൽ ബിഗ് ബോസ് റിവ്യൂ എഴുതി നിരന്തരം ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങുകയാണ് സീരിയല്‍ നടി അശ്വതി. ഇത്തവണ റിവ്യൂ മാത്രമല്ല ചെറിയൊരു പ്രവചനം കൂടി നടത്തിയാണ് അശ്വതി എത്തിയിരിക്കുന്നത്. മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്ന് പോയതിന് ശേഷം അവിടെ നടന്ന സംഭവങ്ങളെ കുറിച്ചും മറ്റ് പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ നടി സൂചിപ്പിച്ചിരുന്നു.പ്രേക്ഷകരും മത്സരാര്‍ഥികളും ഒരുപോലെ ആഗ്രഹിക്കുന്നത് മണിക്കുട്ടന്‍ തിരിച്ച് വരുമെന്നാണ്. മണിക്കുട്ടന്‍ തിരിച്ച് വരുന്നതിനൊപ്പം ഈ ആഴ്ച സൂര്യ പുറത്ത് പോവുമെന്നുള്ള പ്രവചനമാണ് അശ്വതി നടത്തിയത്. ഒപ്പം കഴിഞ്ഞ വീക്ക്‌ലി ടാസ്‌കില്‍ മികവുറ്റ പ്രകടനം നടത്തിയവരെ കുറിച്ചും അശ്വതി പറഞ്ഞു .
ബിഗ് ബോസ് എപ്പിസോഡിനെക്കുറിച്ചുള്ള വിലയിരുത്തലിലാണ് നടി ഇതേക്കുറിച്ച് പറഞ്ഞത്. അശ്വതിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു . ന്റെ മണിക്കുട്ടനെ തൊട്ടാൽ. തൊട്ടവന്റെ കൈ ഞാൻ വെട്ടും എന്നാർന്നു സൂര്യ പറഞ്ഞത്. ചുമ്മാതല്ല ആ പാവം ജീവനും കൊണ്ടു ഓടിയത്. എന്റെ വക ഒരു കുഞ്ഞ് പ്രവചനം,ഈ ആഴ്ച സൂര്യ പോകും. തിരിച്ചു മണിക്കുട്ടൻ കയറും. ഇത് സൂര്യയോടുള്ള വിരോധമല്ല. അടുത്താഴ്ച ഗെയിം അങ്ങനെ പോകുമെന്ന് മനസ്സ് പറഞ്ഞു. ചിലപ്പോൾ സംഭവിക്കാം. സംഭവിക്കാതിരിക്കാമെന്ന് അശ്വതി പറയുന്നു.
തുടർന്ന് “സൂര്യ അബ്സെന്റ് മൈൻഡഡ് ആണ്” എന്നു സായി പറഞ്ഞതിൽ തനിക്കു തെറ്റൊന്നും തോന്നിയില്ലെന്നും അശ്വതി പറഞ്ഞു.. കൂടാതെ രമ്യയെ അനുമോദിക്കുകയും ചെയ്തു.മണിക്കുട്ടന്റെ പേര് പാവക്കിട്ട് തമാശ കളിക്കുന്നത് ശെരിയല്ല എന്നു തുറന്നു പറയാൻ കാണിച്ച രമ്യയുടെ ധൈര്യത്തിനായിരുന്നു അശ്വതിയുടെ വക പ്രശംസ.. സൂര്യക്ക് ചെയ്തത് accept ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ളതായി തനിക്കു തോന്നിയെന്നും അശ്വതി തുറന്നു പറഞ്ഞു . എന്നാൽ സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രണയം ഫാക്ട് ആണെന്ന് പ്രേക്ഷകരായ നമ്മുക്കാര്യം. അതിനാൽ അശ്വതിയുടെ പ്രവചനം സത്യമാവട്ടെ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.