സൂര്യയെ കുറിച്ച് മണിക്കുട്ടന്റെ അമ്മക്ക് പറയാനുള്ളത് …..
മണിക്കുട്ടൻ ഇതുവരെ വിവാഹിതൻ ആകാത്തതിന്റെ കാരണം ഇതാണ് ...

ബിഗ് ബോസ് സീസൺ 3 ൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കുന്ന ഒരു മത്സരാർത്ഥിയാണ് മണിക്കുട്ടൻ. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയ മണിക്കുട്ടൻ കഴിഞ്ഞ പതിനഞ്ചു വർഷമായി അഭിനയമേഖലയിൽ സജീവമാണ്. നിറയെ ഫാൻസുള്ള മണിക്കുട്ടന് ബിഗ് ബോസിൽ വന്ന ശേഷവും ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്‌തത്. ബിഗ് ബോസ് വീട്ടിലെ നീതിമാനായി പലകുറി തെരെഞ്ഞെടുത്ത മണിക്കുട്ടൻ ബിഗ് ബോസ് വീടിനു വെളിയിലും അതെ സ്വഭാവരീതിയുള്ള ആളാണെന്ന് പറയുകയാണ് നടന്റെ അച്ഛനും അമ്മയും.
സൂര്യക്ക് മുപ്പത്തിനാല് വയസ് ഉള്ള കൊച്ച് അല്ലേ. പക്വതയോടെ കാര്യങ്ങള്‍ കാണേണ്ടേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും. മണിക്കുട്ടന്‍ ആരെയും വേദനിപ്പിക്കില്ല. എല്ലാവരോടും വളരെ സ്‌നേഹമായിട്ടേ പെരുമാറുകയുള്ളു.എന്നാൽ ഇതിൽ വന്നിട്ട് ഇങ്ങനെ കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് ചിലപ്പോള്‍ സൂര്യയുടെ കാര്യം ആയിരിക്കും. ഞാൻ ഇവന്റെ അമ്മയല്ലേ. കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്.
സൂര്യയോട് തീര്‍ത്ത് പറയാത്തത് എന്തെന്ന് വച്ചാൽ അവള്‍ക്കത് വിഷമം ആവേണ്ടെന്ന് കരുതിയാവും. ഡിംപലിനോടും ഋതുവിനോടും, ആ സന്ധ്യയോടും ഒക്കെ എന്ത് സ്നേഹമായിട്ടാണ് അവൻ നില്കുന്നത്. അതേ പോലെ തന്നെയല്ലെ അവൻ ഈ കുട്ടിയോടും നിൽക്കുന്നത്. അഥവാ ഇനി വല്ലതും തുറന്നുപറഞ്ഞാൽഈ കുട്ടി വിഷമിച്ചാലോ എന്ന് കരുതിയാവും അവൻ ഒന്നും പറയാത്തത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും.
പുറത്ത് വന്ന് കഴിഞ്ഞ് ആളുകളെ അവന് ഫേസ് ചെയ്യേണ്ടത് അല്ലേ. ഈ കുട്ടി ഇനി വേറെ വല്ലോം ആയാല്‍ അതും ഇനി മണിയുടെ പിടലിക്ക് ഇരിക്കും. . അതൊക്കെ ഞങ്ങള്‍ക്കു ഭയങ്കര പേടിയാണ് . നമ്മൾക്ക് ആണേൽ സ്വന്തമായി ഒരു വീടില്ല. ഒരുപാട് ആലോചനകൾ വന്നതാണ്. അത് അവനോട് പറഞ്ഞാൽ തന്നെ വീട് ഉണ്ടാക്കിയിട്ട് കല്യാണം കഴിക്കാമെന്നാണ് അവൻ പറയുന്നത്. അങ്ങനെയാണ് മുപ്പത്തിനാല് വയസ് ആയിട്ടും മണിക്കുട്ടന്‍ വിവാഹം കഴിക്കാത്തത്. ഞങ്ങൾ വാടകവീട്ടിൽ ആണ് ഇപ്പോഴും കഴിയുന്നത്.
പതിനഞ്ച് വര്‍ഷമായി മകന്‍ സിനിമയിലെത്തിയിട്ട്. ചെറിയ റോളാണേലും വലുതാണെലും ദൈവത്തിന്റെ കൃപ കൊണ്ട് അവൻ മുൻപോട്ട് പോകുന്നുണ്ട്. പതിനഞ്ചുവര്ഷമായി ഈ കൊച്ചിന് അവനെ അറിയാവുന്നതാണ്. അന്നൊന്നും വന്നു പറയാത്ത കാര്യം ഈ കളിയിൽ വന്നു പറയുമ്പോൾ അത് കാണുന്നവർക്കും വല്ലതും തോന്നില്ലേ. മണിക്കുട്ടന് ആണേൽ ഇതൊക്കെ കേൾക്കുമ്പോ തന്നെ നാണക്കേടാണ്. ആൺപിള്ളേർ ആകുമ്പോൾ അവരുടെ മനസ്സ് കൂടി നമ്മൾ അറിയണ്ടേ. ചുമ്മാ ഒരു പെൺകൊച്ചു വന്നു എപ്പോഴും ക്യാമറയിൽ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോൾ അതിന് എത്ര വാസ്തവം ഉണ്ട് എത്ര നല്ലതാണു എന്ന് നമ്മൾ കൂടി മനസ്സിലാക്കണം.
ഇനി അവനും ഇഷ്ടം ആണെങ്കിൽ ഇതൊക്കെ കഴിഞ്ഞു വെളിയിൽ ഇറങ്ങട്ടെ, അപ്പോൾ ആലോചിക്കാവുന്നതാണ്. ഇനിയും നാൽപ്പതു ദിവസങ്ങൾ ഇല്ലേ സമയം ഉണ്ടല്ലോ, അതിനകത്ത് വെച്ച് തന്നെ കെട്ടിച്ച് വിടണമെന്നില്ലല്ലോ. അവൻ സ്വന്തം ഇഷ്ടം ഒന്നും ചെയ്യുന്ന ആളല്ല. എന്തുണ്ടെലും ഞങ്ങളോട് വന്നു പറയും. പിന്നെ ദൈവത്തിന്റെ നിശ്ചയം എന്താണെങ്കിലും അത് നടക്കും. ഇരുവരും പറഞ്ഞു നിർത്തി.