മണികുട്ടന്റെ പിന്മാറ്റത്തിന് പിന്നിൽ ആര് ?

ലോകത്തെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ 3 ൽ നിന്നും ബിഗ് ബോസ്സിലെ ശക്തനായ മത്സരാർത്ഥി ആയ മണിക്കുട്ടൻ കഴിഞ്ഞ ദിവസം സ്വമേധയാ മത്സരത്തിൽ നിന്നും പിന്മാറി .
ബിഗ് ബോസ് സീസൺ 3 ൽ നിന്നും തീർത്തും അപ്രതീക്ഷിതമായിട്ടാണ് മണിക്കുട്ടൻ പുറത്തേക്ക് പോയത് . കണ്ണ് മൂടിക്കെട്ടിയാണ് കൺഫെഷൻ റൂമിൽ നിന്നും മണിക്കുട്ടനെ പുറത്തേക്ക് കൊണ്ടുപോകുന്നത്.
മണിക്കുട്ടൻ തിരികെ വരും എന്ന് മത്സരാര്ഥികളും സോഷ്യൽ മീഡിയയും ആവർത്തിച്ചു പറയുന്നുണ്ട് എങ്കിലും അദ്ദേഹത്തിന്റെ സാധനങ്ങൾ വരെ പാക്ക് ചെയ്തു അയച്ചപ്പോൾ മണിക്കുട്ടൻ ഇനി വരില്ലേ എന്ന സംശയവും പ്രേക്ഷകർ പങ്ക് വയ്ക്കുന്നു.
മോഹൻലാൽ പങ്കെടുത്തവീക്കെൻഡ് എപ്പിസോഡിന് ശേഷം അദ്ദേഹം ഒരുപാട് അസ്വസ്ഥൻ ആയിരുന്നു എന്ന് പലരും ബിഗ് ബോസ് വീട്ടിൽ ചർച്ച നടത്തിയിരുന്നു .
സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിച്ചത് . ബിഗ് ബോസ് housil നിന്നും ഇത്തരത്തിൽ തന്നെ മനോവിഷമത്താൽ പുറത്തുപോയ മത്സരാര്ഥിയാണ് ഭാഗ്യലക്ഷ്മി . വളരെ ശതയായ ഭാഗ്യയെ മത്സരത്തിൽ നിന്നും സ്വമേധയാ പുറത്തു പോകാൻ പ്രേരിപ്പിച്ചത് പൊളി ഫിറോസായിരുന്നു . എന്നാൽ മണിക്കുട്ടന്റെ ഈ മാനമാറ്റത്തിന്റെയും പിന്നിൽ മറ്റൊരു ഫിറോസിന്റെ കൈകൾ ഉണ്ടോ എന്ന് പ്രേക്ഷകർക്ക് സംശയം ഉണ്ട് . സംശയത്തിന് കാരണം മറ്റൊന്നും അല്ല , കിടിലൻ ഫിറോസ് പലരീതിയിലും മണിക്കുട്ടനെ തകർക്കാൻ ശ്രെമിച്ചിട്ടുണ്ട് . അതിനുള്ള സൂചനയായിരുന്നു മണിക്കുട്ടൻ പുറത്തുപോയപ്പോൾ കിടിലൻ ഫിറോസ് നടത്തിയ സന്ദോശപ്രകടനം . എങ്കിലും അദ്ദേഹം പൂർവ്വാധികം മനോധൈര്യത്തോടെ വീണ്ടും എത്തും എന്നാണ് പ്രേക്ഷകർ പറയുന്നത്.
എന്നാൽ ഇപ്പൊ പലരുടെയും മനസ്സിൽ ഉയരുന്ന മറ്റൊരു സംശയമാണ് , ‘ബറോസിന് വേണ്ടി ലാലേട്ടന്റെ ആവിശ്യപ്രകാരം ബിഗ് ബോസ് നമ്മുടെ മണിക്കുട്ടനെ വിട്ടുകൊടുത്തതാണോ’, എന്ന് .
മണിക്കുട്ടൻ ബിഗ് ബോസിലേക്ക് വീണ്ടും വരുമെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിലൂടെ നടക്കുന്നുണ്ട്. മാനസികമായി കടുത്ത സമ്മർദ്ദത്തിലായതിനാലാവും അദ്ദേഹം ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും. ബിഗ് ബോസ്സിൽ തുടർന്നിരുന്നേൽ തീർച്ചയായും ടൈറ്റിൽ വിന്നർ മണിക്കുട്ടൻ തന്നെ ആകുമായിരുന്നു . ഏതായാലും അദ്ദേഹം തിരിച്ചു വരുമെന്ന് നമ്മുക് പ്രതീക്ഷിക്കാം . പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം മണിക്കുട്ടൻ വീണ്ടും ബിഗ് ബോസ് housil വരും എന്ന് നമ്മുക് കരുതാം .
instagram volgers kopen