Malayalam PoemMalayalam WriteUps

മാണിക്യ കിരീടം

കനൽവഴിക്കപ്പുറം
കൽവഴിക്കപ്പുറം ..
വസന്തമുണ്ടതിൻ സുഗന്ധമുണ്ട്

ചങ്ങലക്കപ്പുറം
കൽതുറങ്കലിനപ്പുറം ..
ആകാശമുണ്ടവിടെ പറവയുണ്ട് ..

കണ്ണീരിന്നപ്പുറം
മൗനങ്ങൾക്കപ്പുറം
തേനൂറും പുഞ്ചിരി പൂക്കളുണ്ട്‌

നെടുവീർപ്പിനപ്പുറം
നഷ്ടങ്ങൾക്കപ്പുറം
വിജയത്തിൻ മാണിക്യകിരീടമുണ്ട് ..

-Shabana Nurudeen

Shabana Nurudeen
Shabana Nurudeen

Leave a Reply

Back to top button

buy windows 11 pro test ediyorum