മെയ്‌ക്കോവറിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി മഞ്ജു വാര്യർ

എന്തൊരു ലുക്ക് ആണ് നമ്മുടെ മലയാളികളുടെ സ്വന്തം മഞ്ജു വാര്യറിന് ??അനുദിനമെന്ന പോൽ കൂടുതൽ ചെറുപ്പമായി വരികയാണ് മഞ്ജു. കൂടാതെ മലയാളി പ്രേക്ഷകരെ സംബന്ധിച്ചു വളരെ സ്പെഷ്യൽ ആയ ഒരു നടി കൂടിയാണ് മഞ്ജു. അനുദിനം മഞ്ജുവിന് വർധിച്ചു വരുന്നത് സൗന്ദര്യം ആണെങ്കിൽ പ്രേക്ഷകർക്ക് day by day വർധിച്ചു വരുന്നത് മഞ്ജുവിനോടുള്ള സ്നേഹവും ആരാധനയുമാണ്. അതുകൊണ്ടു കൂടിയാവാം, 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. മറ്റാർക്കും നൽകാത്ത സ്നേഹാദരവോടെ എതിരേറ്റത്. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ശരിക്കും ഒരു ബ്രില്ലിയൻറ് ആക്ടര്സ് കൂടിയാണ് മഞ്ജു, എപ്പോളും ബോൾഡ് characters മഞ്ജുവിന്റെ കൈകളിൽ ഭദ്രമാണ്.
രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ വളരെ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
ഹെയര്‍ കളര്‍ ചെയ്‍ത് കൂളിംഗ് ഗ്ലാസും ധരിച്ച് മോഡേണ്‍ ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രം കണ്ടാൽ പ്രായമേ തോന്നിക്കില്ല. ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിനു വേണ്ടിയാണ് മഞ്ജുവിന്റെ ഈ മേയ്‍ക്കോവര്‍. ഒരു റേഡിയോ ജോക്കിയുടെ കഥയാണ് ചിത്രം പറയുന്നത്.
ജയസൂര്യ നായകനാകുന്ന ചിത്രത്തിനു വേണ്ടി വേറിട്ട ലുക്കിലാണ് മഞ്‍ജു വാര്യര്‍ എത്തുന്നത്. മഞ്‍ജു വാര്യര്‍ തന്നെയാണ് social mediayil തന്റെ പുതിയ ചിത്രം ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഗൗതമി നായര്‍ ഒരിടവേളക്കു ശേഷം അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് .