Film News

ആ പ്രശ്നം ഡിവോഴ്‌സിന്റെ വക്കിൽ വരെ എത്തിച്ചു, മനസ്സ് തുറന്ന് മഞ്ജു പിള്ള

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും. അടുത്തിടെ താരം പങ്കുവെച്ച തന്റെ പുതിയ ഫാമിന്റെ വീഡിയോ വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷൻ സീരിയലുകളിലും താരം തന്റെ കഴിവ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. 1991 ൽ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലൂടെയാണ് മഞ്ജു അഭിനയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. പിന്നീടങ്ങോട്ട് നാൽപ്പതോളം സിനിമകളിലും അത് പോലെ തന്നെ സീരിയലുകളിലും നിറ സാനിദ്യം ആയി താരം മാറി.

ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകയാണ് താരം, ഒരിക്കൽ താൻ ഡിവോഴ്‌സിന്റെ വക്കിൽ എത്തി എന്നാണ് മഞ്ജു പറയുന്നത്, ഒരിക്കൽ സുജിത്ത് ബൈക്ക് എടുത്ത് എങ്ങോട്ടോ പോയി, മോളെ വിളിക്കാനാണ് പോയത് എന്നാണ് ഞാൻ കരുതിയത്, പക്ഷേ വേറെ വഴിക്ക് പോയതായിരുന്നു. ഞാനത് അറിഞ്ഞുമില്ല. അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് മുകളില്‍ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വേഗം വരണേ, സ്‌കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷേ പുള്ളി ഏതോ മീറ്റിങ്ങിന് പോയി ഫോണും സൈലന്റ് ആക്കി വെച്ചു. പുള്ളിയെ വിളിച്ചിട്ടും കിട്ടുന്നില്ല. മോള്‍ സ്‌കൂളില്‍ നിന്നും വീട്ടിലും എത്തിയില്ല. കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ കുഞ്ഞിനെ വീട്ടിലെത്തിച്ചു. അന്നവള്‍ കുഞ്ഞാണ്. ഇന്നത്തെ കാലമല്ലേ, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്.

അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു. ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്‍ വന്നതാണെങ്കിലും കരച്ചിലും ബഹളവുമൊക്കെയായി പോയി. കാരണം മോള് പോയി കഴിഞ്ഞാല്‍ പിന്നെ ജീവിച്ച് ഇരിക്കണ്ട. അവളെയും കൊണ്ട് വന്ന കക്ഷിയോട് എനിക്കൊരു താങ്ക്‌സ് പറയാന്‍ പോലും പറ്റിയില്ല. ജംഗ്ഷനില്‍ നിന്നുള്ള ആളുകളൊക്കെ മോളേയെും കൊണ്ട് വരുന്നത് ആരാണെന്ന് അറിയാന്‍ വീട്ടിലേക്ക് വന്നിരുന്നു. അന്ന് മോള്‍ക്ക് എല്ലാ നമ്പറുകളും ഞാന്‍ കാണാതെ പഠിപ്പിച്ചു. ഏറ്റവും കൂടുതല്‍ ഞാന്‍ പേടിച്ച നിമിഷമാണത്. അതേ സെയിം സംഭവം ജെയിംസ് ആന്‍ഡ് ആലീസില്‍ എടുത്തിട്ടുണ്ട്.

Back to top button