ഇതിലും വലിയ പുരസ്‌കാരങ്ങൾ ഒന്നും തന്നെ എനിക്ക് കിട്ടാനില്ല, സന്തോഷം അറിയിച്ച് മഞ്ജു

സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജു വാര്യർ. തന്റെ ആദ്യ ചിത്രത്തിലെ നായകനായ ദിലീപിനെ തന്നെയാണ് താരം തന്റെ ജീവിതത്തിലെയും നായകനാക്കിയത്. എന്നാൽ ആ വിവാഹ ജീവിതത്തിനു 14 വർഷത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നോളു. 1998 ൽ വിവാഹിതർ ആയ ഇവർ 2014 ൽ തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു മഞ്ജു ദിലീപിനെ വിവാഹം കഴിച്ചത്. അതോടെ സിനിമയിൽ സജീവമായ താരം സിനിമയിൽ നിന്നും വിട്ട് നിൽക്കുകയും ഭർത്താവും മകളുമായി കഴിയുകയുമായിരുന്നു. എന്നാൽ തങ്ങളുടെ ഇഷ്ട്ട നായികയെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള ആഗ്രഹം പ്രേക്ഷകർക്ക് ഉണ്ടായിരുന്നു.സിനിമയിൽ നിന്ന് വിട്ട് നിന്ന സമയത്തും മഞ്ജു വാര്യർക്ക് കടുത്ത പ്രേക്ഷക പിന്തുണയാണ് ഉണ്ടായിരുന്നത്.
മഞ്ജുവും ദിലീപും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഇരുവരും വേർപിരിയാൻ പോകുന്നുവെന്നും തരത്തിലെ വാർത്തകൾ വ്യാപകമായി പലപ്പോഴും പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഈ വർത്തകൾക്കെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ 2014 ൽ ഇരുവരും നിയമപരമായി വേര്പിരിയുകയായിരുന്നു. പലതരത്തിലെ ഗോസിപ്പുകൾ പ്രചരിക്കുമ്പോഴും ഇരുവരും തമ്മിൽ വേർപിരിയാൻ ഉണ്ടായ കാരണം എന്താണെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.വിവാഹബന്ധം വേർപെടുത്തിയ ശേഷം മഞ്ജു മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തന്റെ തിരിച്ചുവരവ് നടത്തിയത്. മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിച്ചത്. അതിനു ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ മഞ്ജുവിന് അവസരം ലഭിച്ചു. കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി താരം നേടിയെടുത്തു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വൈറ്റ് കളര്‍ ടോപ്പും കറുത്ത മിഡിയുമണിഞ്ഞുകൊണ്ട് കൈ വീശി കാണിക്കുന്ന നടി മഞ്ജു വാര്യരുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ ഏറെ സജീവമായിരുന്നു. ഏറെ പ്രചോദനാത്മകമായ ചിത്രമെന്നും മറ്റുമൊക്കെ പലരും ആ ചിത്രത്തെ അന്ന് വാഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്നെ അനുകരിച്ചുകൊണ്ടെത്തിയ ലക്ഷ്മി എന്ന മുത്തശ്ശിയെ കുറിച്ച് മഞ്ജു ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്.മഞ്ജു ധരിച്ചതുപോലുള്ള വൈറ്റ് കളര്‍ ടോപ്പും വെള്ള പൂക്കളുള്ള കറുത്ത മിഡിയും അണിഞ്ഞുകൊണ്ട് തന്‍റെ വാക്കറിൽ ഒരു കൈ പിടിച്ച് മറു കൈ വീശിക്കൊണ്ട് പുഞ്ചിരിച്ച് നിൽക്കുന്ന ലക്ഷ്മി മുത്തശ്ശിയുടെ ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഇതിലും മികച്ച പുരസ്കാരം ഇനി കിട്ടുമോ എന്നും സ്വീറ്റ് ഹാര്‍ട്ട് ലക്ഷ്മി ആന്‍റിക്ക് ഏറെ സ്നേഹം എന്നും ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും മഞ്ജു പങ്കുവെച്ച പോസ്റ്റിന് താഴെ ലൗ റിയാക്ഷനുകളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്.