വിവാഹ ദിവസം മഞ്ജുവിന്റെ ആ മുഖം എന്നെ വളരെ വിഷമത്തിലാക്കി, ചിലപ്പോൾ അത് മഞ്ജുവും മലാസിലാക്കിയിരിക്കും

മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയതരമാണ് മഞ്ജു വാര്യർ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് വന്ന താരത്തിന്റെ അഭിനയ മികവിലും സൗന്ദര്യത്തിലും മറ്റൊരു ഏതു നടിയെ അപേക്ഷിച്ചും മുന്നിൽ തന്നെയാണ് താരം. എന്നിരുന്നാലും മികച്ച പ്രകടനമാണ് സ്ക്രീന് പിന്നിലും മുന്നിലും താരം കാഴ്ച്ച വെക്കുന്നത്. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി ആർജിച്ച മഞ്ജു ഇപ്പോൾ മലയാളക്കരയുടെ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്. സാക്ഷ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മഞ്ജു ദിലീപ് നായകനായ സല്ലാപം എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ ആണ് ശ്രെദ്ധആർജിക്കുന്നത്. കൂടാതെ ചിത്രത്തിൽ മികച്ച പ്രകടനമാണ് തരാംകാഴ്‌ച വെച്ചത്. പിന്നീട് മലയാള സിനിമയിലെ ഏത് കഥാപാത്രവും മികവുറ്റതാക്കാൻ സാധിക്കുമെന്ന് കുറഞ്ഞ കാലയളവുകൾ കൊണ്ട് തന്നെ മഞ്ജു തെളിയിച്ചു.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ആയ ആറാം തമ്പുരാൻ, കണ്ണെഴുതി പൊട്ടും തൊട്ട്, പത്രം, സമ്മർ ഇൻ ബത്‌ലഹേം ചിത്രങ്ങളുടെ ശ്രെധ ആർജ്ജിച്ചു നിൽക്കുമ്പോൾ ആയിരുന്നു മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹം. പിന്നീട് അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം പിന്നീട് 14 വര്ഷങ്ങൾക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. 1999ൽ പുറത്തിറങ്ങിയ പത്രം എന്ന ചിത്രത്തിനെ വിജയത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം ” ഹൌ ഓൾഡ് ആർ യു ” എന്ന ചാക്കോച്ചൻ ചിത്രത്തിലൂടെ കരുത്തുറ്റ സ്ത്രീ കഥാപാത്രവുമായി എത്തിയപ്പോൾ പ്രേക്ഷകർ താരത്തെ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് മലയാള സിനിമയിലെ സ്‌ഥിര സാന്നിധ്യമായി മാറുകയായിരുന്നു.
മലയാള സിനിമയിൽ മഞ്ജുവിന്റെ സൗന്ദര്യത്തെ പകരം വെക്കാൻ മറ്റൊരു താരവും ഇല്ല എന്നതാണ് സത്യം. കഴിഞ്ഞ ദിവസങ്ങളിൽ താരത്തിന്റെ പുത്തൻ ലുക്ക് സോഷ്യൽ മീഡിയകളിൽ വൈറൽ ആയി മാറിയിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജുവിന്റെ പുത്തൻ ലൂക്കും പഴയകാല ചിത്രവും തമ്മിൽ ഉള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഈ പോസ്റ്റിലെ വധുവിന്റെ വേഷത്തിലുള്ള മഞ്ജുവിന്റെ ലുക്ക് ആണ് ശ്രെദ്ധ നേടിയിരിക്കുന്നത് മലയാള സിനിമയിലെ മേക്കപ് ആര്ടിസ്റ് ആയ അനില ജോസഫ് ആണ് ചിത്രവും കുറിപ്പും ഇൻസ്റ്റാഗ്രാം പേജ് വഴി പങ്ക് വെച്ചത്. അനിലയുടെ കറുപ്പിലേക്ക് പോകാം…
മഞ്‌ജുവിനെ മേക്കപ്പ് ചെയ്യുന്നതിന് എന്റെ സുഹൃത്ത് കിരീദം ഉണ്ണിയുടെ ഭാര്യ സരസിജ എന്ന വെക്തി എന്നെ വിളിച്ചിരുന്നു.അന്നുമുതൽ, ഞങ്ങൾ എല്ലായ്പ്പോഴും വിലമതിക്കുന്ന ഒരു സുഹൃദ്‌ബന്ധം പങ്കിട്ടു. മഞ്ജു ഒരു അപൂർവ രത്നമാണ്, വളരെ ആത്മാർത്ഥവും ആത്മാർത്ഥവുമായ വ്യക്തിയാണ്. മഞ്ജുവിനായി റിസപ്ഷൻ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് ഒരിക്കലും മറക്കാനാവാത്ത ദിവസം തന്നെയായിരുന്നു. എന്നാൽ വിവാഹ പെണ്ണിനെ അപേഷിച്ചിച്ചു മഞ്ജു വളരെയധികം വിഷമകരമായ അവസ്ഥയിലാണെന്ന് എനിക്ക് മനസിലായി എന്നാൽ അത് ചോദിക്കണം എന്നുണ്ടാരുന്നു എന്നാൽ അതിന് മനസ്സ് അനുവദിച്ചില്ല. ചിലപ്പോൾ അബക്തം ആയാലോ എന്നൊരു പേടി എന്നിൽ ഉണ്ടായിരുന്നു. സാധാരണയായി ഞാൻ ഒരു മണവാട്ടിയെ ഒരുക്കുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നും, പക്ഷേ, അത്തവണ എന്റെ വികാരങ്ങൾ ഇടകലർന്നിരുന്നു, , മാത്രമല്ല, മലയാള ചലച്ചിത്രമേഖലയിലെ മികച്ച നടിമാരിൽ ഒരാളായതിനാൽ അവളെ മലയാള സിനിമക്ക് വൻ നഷ്ടം തന്നെയാണ് എന്നൊരു ചിന്തയും എന്നിൽ ഉണ്ടായിരുന്നു.
നിങ്ങളുടെ അത്ഭുതകരമായ സൗഹൃദത്തിനും ദയയ്ക്കും നന്ദി മഞ്ജു. നിങ്ങൾ എല്ലായ്പ്പോഴും പ്രത്യേകതയുള്ളവരായിരിക്കും!