Film News

ആ സംഭവം എന്നെ വല്ലാതെ തളർത്തി കളഞ്ഞു, വെളിപ്പെടുത്തലുമായി മഞ്ജുള

ജയറാം-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ ഇറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. സിബി മലയിലിന്‌റെ സംവിധാനത്തില്‍ ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. ജയറാമിനും സുരേഷ് ഗോപിക്കുമൊപ്പം മഞ്ജു വാര്യരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒപ്പം അതിഥി വേഷത്തില്‍ മോഹന്‍ലാലും സിനിമയില്‍ അഭിനയിച്ചു.സമ്മര്‍ ഇന്‍ ബത്‌ലഹേമ്മില്‍ അപര്‍ണ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് നടി മഞ്ജുളള. തെലുങ്ക് നടനും നിര്‍മ്മാതാവുമായ കൃഷ്ണയുടെ മകളാണ് നടി. കൂടാതെ തെലുങ്കിലെ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്‌റെ സഹോദരിയും. തെലുങ്കിലെ സിനിമാ കുടുംബത്തില്‍ അംഗമായ മഞ്ജുളയുടെ ആദ്യം ചിത്രം കൂടിയായിരുന്നു 1998ല്‍ ഇറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രം ചെയ്ത് നടി മഞ്ജുളയുടെ വിശേഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഒരു സിനിമ കുടുംബത്തിൽ ജനിച്ചിട്ടും എന്തുകൊണ്ട് ചിത്രങ്ങൾ ചെയ്തില്ല എന്നതിനെ കുറിച്ച് ഇപ്പോൾ തുറന്ന് പറയുകയാണ് താരം . ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് ആരും പ്രാധാന്യം നല്‍കിയിരുന്നില്ല എന്നാണ് താരം പറയുന്നത്. പക്ഷെ ഒരു അഭിനേത്രി എന്ന പേരിൽ അറിയപ്പെടാനാണ് താൻ ആഗ്രഹിച്ചിരുന്നത്, എന്നാല്‍ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല. അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്യുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. അവര്‍ മാത്രമല്ല, കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആരും എന്റെ മനസ്സ് കണ്ടിരുന്നില്ല…

ആര്‍ക്കും താനൊരു നടിയാകുന്നത് അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു. അതോടെ എന്റെ ആഗ്രഹം നടക്കില്ല എന്ന് ഉറപ്പായതോടെ ഞാൻ ആകെ തളർന്നു, ഡിപ്രെഷനിലേക്ക് വീണു മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നു രക്ഷപ്പെടുത്തിയത് എന്നും കൂടത്തെ ആ ഡിപ്രഷനിൽ നിന്നും മോചനം നേടാൻ ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു എന്നും മഞ്ജുള പറയുന്നു

Back to top button