ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ, വേദന കാരണം ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്

കുഞ്ഞിക്കൂനൻ, ജോക്കർ തുടങ്ങിയ ചിത്രങ്ങളിൽ കൂടി പ്രേക്ഷകർക്ക് പരിചിതയായ താരമാണ് നടി മന്യ, മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ചിത്രങ്ങളിലും മന്യ വേഷമിട്ടു. വിവാഹശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് താരം, തന്റെ കുടുംബത്തിനൊപ്പം സുഖമായി ജീവിക്കുകയാണ് താരം, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, ഇപ്പോൾ മന്യ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.
മന്യ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റ് മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെര്‍നിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. എമര്‍ജെന്‍സി റൂമിലേക്ക് പോകേണ്ടി വന്നു. ഇന്ന് നട്ടെല്ലില്‍ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോര്‍-ആഫ്റ്റര്‍ ചിത്രമെടുത്തത് ഞാന്‍ വല്ലാതെ നെര്‍വസ് ആയിരുന്നത് കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഞാന്‍ പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്‌സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു.
നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റില്‍ ജീവിക്കണമെന്ന്. നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു.
നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം.എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്.
2013 ലാണ് മന്യയും വികാസ് ബാജ്പേയിയും വിവാഹിതരാവുന്നത്. വിവാഹ ശേഷം മന്യ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. മന്യക്കും വികാസിനും ഓമിഷ്‌ക എന്നൊരു മകളുണ്ട്.