സ്ത്രീ ആയിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി മാസ്സ് ലുക്കിൽ ജാസ്മിൻ മൂസ!!

ബിഗ് ബോസ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്താൻ ഇനിയും ഏതാനും ദിവസങ്ങൾ മാത്രം. ഇപ്പോൾ ഗ്രാന്റ്ഫിനാലെ കാണാൻ പുറത്തായ മത്സരാർത്ഥികളും ബോംബയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും ജാസ്മിൻ മാത്രം ഗ്രാന്റ്ഫിനാലെയിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല എന്നാണ് നിമിഷ പറയുന്നത്, തന്നോടൊപ്പം ഫ്‌ളൈറ്റ് കയറിയിട്ടില്ല എന്നും നിമിഷ സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരുന്നു. ബിഗ് വീട്ടിലെ ഏറ്റവും നല്ല മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിനും, റോബിനും. എന്നാൽ മത്സരം പാതി വഴിക്ക് ആയപ്പൊളേക്കും ഇരുവരും പുറത്തു പോയിരുന്നു , അത് പ്രേക്ഷകരെ ഒരുപാട് വേദനിപ്പിച്ചിരുന്നു.
ഇരുവരും ഗ്രാൻഡ് ഫിനാലെ വരെ ഉണ്ടായിരുന്നെങ്കിൽ ലാലേട്ടൻ പറയുന്നതുപോലെ ഷോ ഒരു കളർഫുൾ ആയേനെ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ഇരുവരും ശത്രുക്കളായി പുറത്തു പോയെങ്കിലും ഇപ്പോൾ പുറത്തു അവർ മിത്രങ്ങൾ ആയിട്ടുണ്ട്, ഇപ്പോൾ ജാസ്മിൻ സോഷ്യൽ മീഡിയിൽ പങ്കു വെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വീഡിയോയിൽ ജാസ്മിൻ നീല കളർ സ്യൂട്ടിൽ ഒരു സിഗിരിട്ടും വലിച്ചു മാസ്സ് എൻട്രയിൽ എത്തുന്നതാണ് വീഡിയോയിൽ കാണുന്നത്.
തന്റെ മാസ്സ് ലുക്കിലുള്ള ഫോട്ടോ ഷൂട്ട് ആണ് ജാസ്മിൻ പങ്കു വെച്ചത്. ഒരു സ്ത്രീ ആയിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി, അത് നിങ്ങൾക്ക് ചുറ്റുമുള്ളവരോട് പറയാം, പറയാതിരിക്കാം എന്നാണ് ഈ വീഡിയോയിൽ ജാസ്മിൻ കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾ ആരധകർ ഏറ്റെടുത്തു കഴിഞ്ഞു എങ്കിലും ജാസ്മിന്റെ പുകവലി അത്ര നല്ലതല്ല എന്നും പ്രേക്ഷകർ പറയുന്നുണ്ട്. ബിഗ് ബോസ്സിൽ നിന്നും ജാസ്മിൻ പുറത്തു പോയിട്ടും നിരവധി ആരധകരാണ് താരത്തിനുള്ളത്.