National News
അമേരിക്കയിൽ വൻ അഗ്നിബാധ, ആളുകൾ വീട് ഒഴിഞ്ഞു പോകുന്നു
46 ലക്ഷം ഏക്കര്‍ വനഭൂമി അഗ്നിയിൽ എരിഞ്ഞമര്‍ന്നു.

കാലാവസ്ഥാ പ്രതിസന്ധി എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ കാട്ടുതീ വിരല്‍ ചൂണ്ടുന്നത്. മാറിയ കാലാവസ്ഥയുടെ ഫലമായ വരള്‍ച്ചയും ഉഷ്ണ തരംഗവുമാണ് ഇവിടെ കാടുകളെ കത്തിക്കുന്നത്. കാടിന് തീയിടുന്ന മനുഷ്യന്റെ ക്രൂരത വേറെയും.

കാലാവസ്ഥാ വ്യതിയാനം മനുഷ്യന്‍ ഉുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് ഉണ്ടാക്കുന്ന പ്രതിസന്ധി വിദൂരത്തല്ല മാറുന്ന ഭൂപ്രകൃതിയും ഋതുക്കളുമെല്ലാം ഇതിന്റെ സൂചനകളാണ്.ആളിപടരുന്ന കാട്ടു തീ കാരണം ഏകദേശം 5 ലക്ഷം പേര്‍ വീടൊഴിഞ്ഞു . വൻ സാമ്പത്തിക നഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

അമേരിക്കയുടെ പടിഞ്ഞാറന്‍ തീരനഗരങ്ങളായ കാലിഫോര്‍ണിയയിലും ഒറിഗനിലും വാഷിങ്ടണിലും കാട്ടുതീ ആളിപ്പടരുകയാണ്. പരിസ്ഥിതിനാശം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച ഈ ദുരന്തം EIA 2020 തള്ളിക്കളയേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് കണ്ണ് തുറപ്പിക്കുന്നു.
