വ്യക്തിജീവിത്തെ കുറിച്ച് നടി സിത്താര !!

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികാവേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. 86-90 കാല ഘട്ടങ്ങളിൽ മലയാള സിനിമ വാണ താര റാണിയാണ് സിത്താര… മഴവില്‍ക്കാവടി, വചനം, ജാതകം പോലുളള സിനിമകളിലൂടെയാണ് സിത്താര മലയാളത്തിൽ സിനിമയില്‍ കൂടുതൽ തിളങ്ങിയത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു. പടയപ്പയിലെ രജനീകാന്തിന്റെ സഹോദരി റോള്‍ സിത്താരയുടെ സിനിമ ജീവിതത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.
കാവേരി എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി മലയാളത്തില്‍ എത്തിയത്. കാവേരി കഴിഞ്ഞ് ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര വീണ്ടും മലയാളത്തില്‍ സജീവമായി.തന്റെ അച്ഛനും അമ്മയും ഒരിക്കലും തന്റെ സിനിമ കാര്യങ്ങളില്‍ ഇടപെട്ടില്ലന്ന് താരം പറയുന്നു. താൻ തമിഴില്‍ പോയി അഭിനയിക്കണമെന്നോ തെലുങ്കില്‍പോയി അഭിനയിക്കണമെന്നോ എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. താൻ തെരഞ്ഞെടുത്ത സിനിമകള്‍ എന്റെ ഫ്രീഡമായിരുന്നു യെന്നും . അഭിമുഖത്തില്‍ സിത്താര തുറന്ന് പറയുന്നു….
47 കാരിയായ സിതാര ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. താരം എന്തുകൊണ്ടാണ് വിവാഹം കഴിക്കാതിരിക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സിതാര എത്തിയതും വലിയ വാർത്ത ആയിരുന്നു..
വിവാഹത്തോട് ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. ചെറുപ്പത്തിലെ ആ താല്‍പര്യമില്ലായ്മ പിന്നീടൊരു തീരുമാനമായി മാറുകയായിരുന്നു. താന്‍ അതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും സിതാര പറയുന്നു. വിവാഹമെന്നത് വ്യക്തിപരമായ കാര്യമായിരിക്കെ താരത്തിന്റെ തീരുമാനത്തെ ആരാധകരും അന്ന് പിന്തുണയ്ക്കുകയാണ് ചെയ്തിരുന്നത്.. . തന്റെ അച്ഛനുമായി വളരെയധികം ആത്മബന്ധമുണ്ടായിരുന്നു സിതാരയ്ക്ക്. എന്നാല്‍ അപ്രതീക്ഷിതമായി അച്ഛന്‍ മരണപ്പെട്ടു. അതിന് ശേഷവും വിവാഹത്തിനോട് താല്‍പര്യം തോന്നിയില്ലെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും…` ഒറ്റയ്ക്കുള്ള ജീവിതത്തില്‍ താന്‍ സന്തോഷം കണ്ടെത്തുകയായിരുന്നുവെന്നും സിതാര പറയുന്നു. ഇതുപോലെ തന്നെയായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുക്കാനുള്ള തീരുമാനവുമെന്നും സിതാര പറഞ്ഞു.
അതേസമയം തന്റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്യാനുണ്ടായ കാരണവും സിത്താര തുറന്നുപറഞ്ഞിരുന്നു. കാവേരി എന്ന സിനിമ കഴിഞ്ഞു തനിക്ക് വരുന്ന അടുത്ത ഓഫര്‍ ജി അരവിന്ദന്‍ സാറിന്റെ സിനിമയിലാണെന്നും അത് ഒരിടത്ത് എന്ന ചിത്രമായിരുന്നു .എന്നാൽ താൻ പത്തില്‍ പഠിക്കുന്ന സമയമായത് കൊണ്ട് മാക്‌സിമം സിനിമയില്‍ നിന്ന് ഒഴിവാകാന്‍ നോക്കുന്ന സമയംകൂടിയായിരുന്നു അപ്പോൾ . പക്ഷേ അരവിന്ദന്‍ സാറിന്റെ ചിദംബരം എന്ന സിനിമ ഞാന്‍ നേരത്തെ കണ്ടിരുന്നു. അതില്‍ അഭിനയിച്ച സ്മിത പാട്ടീല്‍ എന്ന താരം അന്നത്തെ എന്റെ ഇഷ്ടനായികയാണ്. അത് കൊണ്ട് തന്നെ ഞാന്‍ ആ ഫിലിം കണ്ടിരുന്നു. അത് എനിക്ക് നല്ല പോലെ ഇഷ്ടമാകുകയും ചെയ്തു. അതുമാത്രമല്ല അരവിന്ദന്‍ സാറിന്റെ സിനിമയിലേക്കുളള വിളി നഷ്ടപ്പെടുത്തരുത് എന്ന് അന്ന് അച്ഛനും പറഞ്ഞിരുന്നു… എന്ന് സിതാര പറയുന്നു…