മത വർഗ്ഗീയതക്കെതിരെ സെറ്റുസാരിയും നിലവിളക്കുമായി ഒരു കിടിലൻ റാസ്പുട്ടിൻ ഡാൻസ്

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വൈറൽ ആയ മെഡിക്കൽ സ്റ്റുഡന്റസ് ജാനകിയുടെയും നവിന്റെയും ഡാൻസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയത്. ഇപ്പോൾ ആ മെഡിക്കൽ വിദ്യാർഥികൾക്ക് പിന്തുണയുമായി കൊച്ചിൻ കുസാറ് sfi പ്രവർത്തകർ ഒരു ഡാൻസ് ചലഞ്ചുമായി എത്തിയിരിക്കുകയാണ്. “എന്തോ ഒരു പന്തികേട് ” എന്ന് പേരിട്ടിരിക്കുന്ന മത്സരത്തിലേക്ക് ഇപ്പോൾ നിരവധിപ്പേരാണ് എൻട്രികൾ അയക്കുന്നത്.
ആശുപത്രി വരാന്തയിലൂടെ യൂണിഫോമിൽ റാസ്പുട്ടിൻ ഗാനത്തിന് ചുവടുവെച്ച നവീന്റെയും ജാനകിയുടെയും ചുവടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുമ്പോളാണ് പിന്നാലെ മതത്തിന്റെ പേരിലുള്ള സംഘപരിവാറിന്റെ വർഗീയതയും ആക്ഷേപങ്ങളും പൊതുസമൂഹത്തിൽ ചർച്ചയാവുന്നത്.
ഇതിനെതിരെയാണ് എന്തോ ഒരു പന്തികേട് എന്ന ഒരു ഡാൻസ് കോമ്പറ്റിഷൻ sfi സംഘടിപ്പിച്ചത്. “വളരെ മനോഹരമായി ഒരു ഡാൻസ് കളിക്കുമ്പോൾ അത് കണ്ടു ആസ്വദിക്കേണ്ടതിനു പകരം അവരുടെ ജാതിയും മതവും തിരഞ്ഞു അക്രമിച്ചവർക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ഈ ഒരു പ്രോഗ്രാം ൽ പങ്കെടുക്കുന്നത് എന്നാണ് വിദ്യാർഥികൾ പറയുന്നത്.’
എന്നാൽ ആദ്യ ദിവസം തന്നെ നിരവധി വീഡിയോകളാണ് സംഘാടകർക്ക് ലഭിച്ചത്. കോളേജ് വിദ്യാർഥികളെ ലക്‌ഷ്യം വെച്ചാണ് തുടങ്ങിയതെങ്കിലും കുച്ചുകുട്ടികളുടെ വരെ എൻട്രികൾ ലഭിച്ചു. ഏപ്രിൽ 14 വരെയാണ് വിഡിയോകൾ അയക്കാനുള്ള അവസാന തീയതി. ആദ്യ മൂന്നു സ്ഥാനങ്ങൾക്ക് പുറമെ best വീഡിയോക്ക് പ്രോത്സാഹന സമ്മാനവും ഉണ്ട്. ഇത്തരത്തിൽ ഇപ്പോൾ വൈറൽ ആവുന്നത് ദയാബാബുരാജിന്റെ വേറിട്ടൊരു വിഡിയോയാണ്.
വളരെ വ്യത്യസ്തമായ രീതിയിൽ റാസ്പുട്ടിൻ ഗാനത്തിന് ചുവടുവെച്ച ദയ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തനി നടൻ lookil സെറ്റും മുണ്ടും നിലവിളക്കും പിടിച്ചുകൊണ്ട് നല്ല കിടിലൻ പെർഫോമൻസ് ആണ് ദയ കാഴ്ചവെച്ചത്. ഇപ്പോൾ ദയയുടെ വീഡിയോ വിവിധ പാർട്ടിക്കാർ ഏറ്റെടുത്തിരിക്കുകയാണ്. ശരിക്കും സംഘ പരിവാർ വളർത്തികൊണ്ടുവരുന്ന ഈ വർഗീയത നമ്മുടെ കേരളത്തിലെ ജനങ്ങളുടെ ഇടയിൽ വിലപോവില്ലെന്നു അവർ മനസ്സിലാക്കട്ടെ.