Film News

തന്റെ പിറന്നാൾ അച്ഛനും അമ്മയ്ക്കും ഒപ്പം ആഘോഷമാക്കി മീനാക്ഷി

മലയാള സിനിമയിൽ താരങ്ങളുടെ മക്കളും എല്ലാവർക്കും ഏറെ പരിചിതമാണ്. അവരെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ സഹീവമാകാറുണ്ട്. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയും പ്രേക്ഷകർ മലയാള സിനിമയിലേക്ക് കാത്തിരിക്കുന്ന താരമാണ്.ഇരുവരുടെയും വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മീനാക്ഷി അച്ഛൻ ദിലീപിനൊപ്പമാണ്. ടിക്ടോകിലൂടെ മീനാക്ഷി സജീവമായിരുന്നു.മീനാക്ഷിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

എന്നാൽ അതേപറ്റി മീനാക്ഷി പറയുന്നത് ഇങ്ങനെയാണ്.എന്റെ മേഖല അതല്ല. ഇപ്പോള്‍ മെഡിസിനു പഠിക്കുകയാണ് എന്നും എം ബി ബി എസ് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പാഷന്‍ എന്താണെന്ന് എന്ന് തീരുമാനിക്കും.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. സോഷ്യല്‍ മീഡിയയിലൂടെ മീനാക്ഷിയുടെ ചിത്രങ്ങളെല്ലാം വളരെ വിരളമായി മാത്രം പ്രേക്ഷകരിലേക്ക് എത്താറുള്ളു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ സ്വീകരിക്കുകയും ചെയ്യാറുണ്ട്.ഇപ്പോൾ താരം പങ്ക് വെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറീട്ടുള്ളത്.

മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ദിലീപും കാവ്യ മാധവനും. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങൾ മീനാക്ഷി തന്നെ ആരാധകർക്കായി പങ്കുവച്ചു. മീനാക്ഷിയുടെ കോളജ് സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തു.

Back to top button