Film News

21 ന്റെ നിറവിൽ താരപുത്രി മീനാക്ഷി, ആശംസകളുമായി താരങ്ങളും ആരാധകരും

താരപുത്രിമാരില്‍ ഏറെ ആരാധകരുളള താരമാണ് മീനാക്ഷി ദിലീപ്. ദിലീപിനും കാവ്യാ മാധവനുമൊപ്പം മീനാക്ഷിയും വാര്‍ത്തകളില്‍ നിറയാറുണ്ട്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങുകളിലായിരുന്നു മീനാക്ഷി തിളങ്ങിയത്. കൂട്ടുകാരികള്‍ക്കൊപ്പം മീനാക്ഷി അന്ന് കളിച്ച ഡാന്‍സ് ശ്രദ്ധേയമായി മാറിയിരുന്നു. മീനാക്ഷി ദിലിപീന്റെതായി വരാറുളള മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അച്ഛനേയും അമ്മയേയും പോലെ അഭിനയമായിരുന്നില്ല മകളെ ആകര്‍ഷിച്ചത്. പേരിനൊപ്പം ഡോക്ടര്‍ ചേര്‍ക്കാനുള്ള തീരുമാനമായിരുന്നു മീനൂട്ടിയുടേതെന്നായിരുന്നു ദിലീപ് പറഞ്ഞത്. അടുത്തിടെയായിരുന്നു മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ആക്ടീവായത്. ഇന്‍സ്റ്റഗ്രാമിലെ വരവില്‍ സന്തോഷം അറിയിച്ച് സുഹൃത്തുക്കളെത്തിയിരുന്നു. ‘

നാദിര്‍ഷയുടെ മക്കളും നമിത പ്രമോദുമെല്ലാം മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളാണ്. ആയിഷ നാദിര്‍ഷയുടെ വിവാഹം ഇവരെല്ലാം വന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. മീനാക്ഷി ദിലീപിന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് ആരാധകര്‍.മാര്‍ച്ച് 24നാണ് മീനാക്ഷിയുടെ പിറന്നാള്‍. 2 ദിവസം മുന്‍പ് തന്നെ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് ആശംസ പോസ്റ്റുകള്‍ പ്രചരിക്കുന്നത്. മീനാക്ഷിയുടെ മനോഹരമായ ചിത്രത്തിനൊപ്പമായാണ് ആശംസ കുറിച്ചിട്ടുള്ളത്. പിറന്നാളെത്തും മുന്‍പ് തന്നെ ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. ആരാധകരുടെ പോസ്റ്റുകളും കുറിപ്പുകളുമെല്ലാം വൈറലായി മാറുന്നതിനിടയിലാണ് മനോഹരമായ ചിത്രവുമായി മീനാക്ഷി എത്തിയത്.

ചുവന്ന ഗൗണില്‍ അതീവ സുന്ദരിയായുള്ള ചിത്രമാണ് മീനാക്ഷി പോസ്റ്റ് ചെയ്തത്.1998-ലാണ് ദിലീപും മഞ്ജുവും വിവാഹതിരായത് പിന്നീട് 2015ൽ ദിലീപും മഞ്ജുവും വിവാഹമോചിതരായിരുന്നു. വിവാഹമോചനത്തിന് ശേഷവും ഇരുവരുടെയും വിശേഷങ്ങൾ പോലെത്തന്നെ മീനാക്ഷിയുടെ വിശേഷങ്ങൾക്കും അരാധകർ കൂടാറുണ്ട്.അമ്മയും അച്ഛനും വേർപിരിഞ്ഞപ്പോഴും അച്ഛന്റെ ഒപ്പം നിഴലായിട്ട് മകൾ മീനാക്ഷി ഉണ്ടായിരുന്നു. പല അവസരങ്ങളിലും മീനാക്ഷിയെക്കുറിച്ച് ദിലീപ് വാചാലനായിട്ടുണ്ട്. വിവാഹ മോചനത്തിന് ശേഷം ഇനിയങ്ങോട്ടുള്ള ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു താരം പറഞ്ഞത്. രണ്ടാമതൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആദ്യം പറഞ്ഞതും മകളായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

Back to top button