അങ്ങനെയൊരു ആത്മബന്ധ൦ മീനാക്ഷിയോടുണ്ട്, മനസ്സ് തുറന്ന് നമിത പ്രമോദ്

സാമൂഹിക മാധ്യമങ്ങളിലെ മിന്നുന്ന താരമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. അത് കൊണ്ട് തന്നെ താരപുത്രിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം തന്നെ അതി വേഗം വൈറലാവാറുണ്ട്. മലയാളത്തിന്റെ പ്രിയ നടി നമിത പ്രമോദ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാണ്. ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷായുടെ മകളുടെ വിവാഹത്തിന് ഇവർ ഒരുമിച്ച് എത്തിയപ്പോഴാണ് മീനാക്ഷിയും നമിതയും തമ്മില്‍ വളരെ അടുത്ത സൗഹൃദത്തിലാണെന്ന് പലര്‍ക്കും മനസിലായത്.

മീനാക്ഷിയുമായുളള സൗഹൃദത്തെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും നമിത വ്യക്തമാക്കിയിട്ടുണ്ട്. “മീനാക്ഷിയായാലും ആയിഷയായാലും (നാദിര്‍ഷായുടെ മകള്‍ ) സ്വന്തം ഫാമിലി പോലെയാണ്.സ്ഥിരം വിളിക്കാറുണ്ട്. മിക്കവാറും കാണാറുണ്ട്. ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ട്.”മീനാക്ഷിയുമൊത്തുള്ള സൗഹൃദനിമിഷങ്ങളും ചിത്രങ്ങളും നമിത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

വനിതാദിനത്തോട് അനുബന്ധിച്ച് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരികളുടെ ചിത്രങ്ങള്‍ നമിത ഷെയര്‍ ചെയ്തിരുന്നു. ഇക്കൂട്ടത്തില്‍ മീനാക്ഷിയും ഉണ്ടായിരുന്നു.സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി അത്ര ആക്ടീവല്ല. വളരെ അപൂര്‍വമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുളളൂ. അടുത്തിടെ തന്റെ പിറന്നാളിനു മുന്നോടിയായി ചുവന്ന ഗൗണിലുളള ഒരു ഫൊട്ടോ മീനാക്ഷി ഷെയര്‍ ചെയ്തിരുന്നു.അച്ഛനും അമ്മയും സിനിമാ താരങ്ങളാണെങ്കിലും മീനാക്ഷിക്ക് അഭിനയത്തിനോട് താല്‍പര്യമില്ല. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടര്‍ ആകാനുളള ഒരുക്കത്തിലാണ്.