CelebratiesFilm NewsMalayalam Article

ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍!

മീനാക്ഷിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതായിരുന്നോ?

ഒരു കാലത്ത് മലയാള സിനിമ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന താര ജോഡികളായിരുന്നു ദിലീപും മഞ്ജുവും… പക്ഷെ ഇപ്പോൾ അവർ ഒന്നല്ല…. രണ്ടാണ്… ഇപ്പോഴും അവർ ഒന്നിച്ചുള്ള പഴയ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ ചിലരെങ്കിലും ഒന്ന് സങ്കടപ്പെട്ടിരിയ്ക്കും എന്നതിൽ യാതൊരു സംശയവുമില്ല… അവർ കഴിഞ്ഞാൽ പിന്നെ നമ്മൾ ഉറ്റുനോക്കുന്നത് അവരുടെ ഏക മകൾ മീനാക്ഷിയിലേക്കാണ്… താരപുത്രി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല എന്നത് എടുത്തുപറയേണ്ട ഒന്നാണ്…. അവരോടുള്ള അതെ ഇഷ്ടമാണ് മലയാളികൾ മീനാക്ഷിക്കും നൽകുന്നത്…. ഇനി ഇപ്പോഴത്തെ വർത്തയിലേക്ക് വരാം ……

രണ്ട് ദിവസം മുമ്ബായിരുന്നു നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം. ചടങ്ങില്‍ നാദിര്‍ഷയുടെ ഉറ്റ സുഹൃത്തും നടനുമായ ദിലീപും കുടുംബവുമായിരുന്നു ഏറ്റവും തിളങ്ങിയത്. ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്തുകൂടിയാണ് ആയിഷ. വിവാഹത്തിന് മുന്‍പായി നടന്ന സംഗീത രാവില്‍ നടി നമിത പ്രമോദിനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പമുള്ള മീനാക്ഷിയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേര്‍ മിനാക്ഷിയെ അഭിനന്ദിച്ച്‌ രംഗത്തെത്തുകയും ചെയ്തിരുന്നു.

മകളുടെ ഡാന്‍സ് കാണാന്‍ ദിലീപും കാവ്യ മാധവനും വേദിയുടെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. വേദിയിലെ മീനാക്ഷിയുടെ ഡാന്‍സ് ആസ്വദിക്കുന്ന ദിലീപിന്റെയും കാവ്യ മാധവന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു… ഗോസിപ്പുകൾ മാറ്റി നിർത്തിയാൽ ഏറ്റവും സന്തോഷമുള്ള ഒരു കുടുംബമാണ് ഇവരുടേത് എന്നത് കാണുന്ന ആർക്കും മനസിലാകും…. കാരണം അത്ര പൊരുത്തമാണ് കാവ്യയും ദിലീപും കൂടാതെ കാവ്യയും, മീനാക്ഷിയും… അങ്ങനെ എല്ലാവരും…. അവരവരുടെ ജീവിതം അവർ അവർക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കട്ടെ അല്ലേ……..

അതൊന്നുമല്ല വളരെ ശ്രേധയേമായ കാര്യം കഴിഞ്ഞ ദിവസം മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി ദിലീപിന്റെ മകള്‍ മീനാക്ഷിയെ ഒരുക്കിയതിനെ കുറിച്ചാണ് ഉണ്ണി കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്…… ഈ കുഞ്ഞിപ്പെണ്ണ് സുന്ദരിയായൊരു രാജകുമാരിയായി മാറിയത് കണ്ട് അത്ഭുതപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍ എന്ന ക്യാപ്ഷനോടെയാണ് ഉണ്ണി മീനാക്ഷിക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ചത്. ഉണ്ണിയുടെ പോസ്റ്റിനു താര പുത്രി മറുപടിയും നല്‍കിയിട്ടുണ്ട്. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ കല്യാണത്തിന് മീനാക്ഷിയുടെ മുടിയൊരുക്കാനും മേക്കപ്പ് ചെയ്യാനുമുള്ള അവസരം എനിക്ക് ലഭിച്ചിരുന്നു. മനോഹരിയായ സ്വീറ്റ്ഹാര്‍ട്ട് മീനാക്ഷിയുടെ മാറ്റത്തെ കുറിച്ച്‌ പറയാന്‍ ഇപ്പോഴും തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല എന്നും ഉണ്ണി പറയുന്നു.

ആയിഷയുടെ വിവാഹത്തിന് ആയിഷയെക്കാൾ തിളങ്ങിയിരുന്നത് മീനാക്ഷിയാണെന്ന് പറയുന്നതാവും ശരി . ദിലീപിനും ഭാര്യ കാവ്യ മാധവനുമൊപ്പമാണ് മീനാക്ഷി എത്തിയത്. വിവാഹാഘോഷത്തില്‍ മീനാക്ഷി നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും ഏറെ വൈറലായിരുന്നു. മീനാക്ഷിക്ക് ഒപ്പം നടി നമിത പ്രമോദും ഉണ്ടായിരുന്നു. കാരണം നമിതയും ആയിഷയും മീനാക്ഷിയും വളരെ അടുത്ത സുഹൃത്തുക്കളാണ് ….!

Back to top button