Celebraties

ആരെയും അത്ഭുതപ്പെടുത്തുന്ന നൃത്ത വീഡിയോയുമായി മീനാക്ഷി

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയോട് പ്രത്യേകമൊരു ഇഷ്ട്മുണ്ട്. മീനാക്ഷിയുടെ  അച്ഛനും അമ്മയും സിനിമാ മേഖലയില്‍ വളരെ സജീവമായി നില്‍ക്കുമ്പോഴും അഭിനയത്തോട് താരത്തിന് അത്ര താൽപര്യമില്ല. എന്നാൽ , ഡാന്‍സില്‍ അമ്മയുടെ അതെ കഴിവുകള്‍ താരപുത്രിക്ക് കിട്ടിയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല. മീനാക്ഷി ആ കഴിവ് സാവധാനം വളരെ ശരിയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

meenu
meenu

അതെ പോലെ തന്നയായിരുന്നു മലയാളത്തിന്റെ പ്രമുഖ നടൻ നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ വിവാഹ ആഘോഷങ്ങളില്‍ മീനാക്ഷി കൂട്ടുകാര്‍ക്കൊപ്പം ഡാന്‍സ് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ നൃത്തത്താല്‍ വീണ്ടും സോഷ്യല്‍ ലോകത്തെ ഇളക്കി മറിക്കുകയാണ് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലാണ് മീനാക്ഷി തന്റെ ഡാന്‍സ് വീഡിയോ പങ്കുവച്ചത്. ഹിന്ദി പാട്ടിനാണ് മീനാക്ഷി നൃത്തച്ചുവടുകള്‍ വച്ചത്. മെയ്‌വഴക്കത്തോടെയുളള മീനാക്ഷിയുടെ ഡാന്‍സ് കണ്ട് അതിശയത്തോടൊപ്പം സന്തോഷവും പങ്കിടുകയാണ് താരപുത്രിയുടെ ആരാധകര്‍.

നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോയ്ക്ക് കമന്റിട്ടിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രൊമോദും കമന്റ് ഇട്ടിട്ടുണ്ട്.വളരെ അപൂര്‍വമായേ മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുള്ളൂ. അടുത്തിടെ വിഷുവിന് മീനാക്ഷി തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കസവ് സാരിയായിരുന്നു മീനാക്ഷിയുടെ വേഷം. വിഷു ആശംസകള്‍ നേര്‍ന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്.ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടര്‍ ആകാനുളള ഒരുക്കത്തിലാണ്.

Back to top button