പ്രേക്ഷകരുടെ അമൃതയും ഇന്ദ്രനും ഒന്നിക്കുന്നു, വാർത്ത പുറത്ത് വിട്ട് താരങ്ങൾ

ചന്ദനമഴ സീരീയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. ജനപ്രിയ പരമ്പരയിലെ അമൃത എന്ന കഥാപാത്രം നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും വേഷമിട്ട താരമാണ് മേഘ്‌ന. ചന്ദനമഴയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലും ആക്ടീവായിരുന്നു താരം. വിവാഹ മോചിതയായ ശേഷം യൂടൂബ് ചാനല്‍ വഴിയാണ് മേഘ്‌ന വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയത്.
അതുപോലെ തന്നെ സീത പരമ്പരയിലെ ഇന്ദ്രനായി എത്തിയ ഷാനവാസും പ്രേക്ഷകർക്ക് വളരെ പരിചിതനായ താരമാണ്, കുംകുമ പൂവിലെ വില്ലൻ കഥാപാത്രം രുദ്രൻ ആയിട്ടാണ് ഷാനവാസ് എത്തിയത്, അതിലൂടെയാണ് ഷാനവാസ് പ്രശസ്തനായത്.
ഇപ്പോളൊളിതാ ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഏറെ പുതുമകളോടെ സീ കേരളത്തിൽ സംപ്രേഷണം ചെയ്യാനെത്തുന്ന ദ്ധ്യ പാരമ്പരയിലൂടെയാണ് താരങ്ങൾ ഒന്നിക്കുന്നത്. മലയാള ടെലിവിഷനിലേക്ക് പുതിയ ഒരു പരമ്പര കൂടി എത്തുന്നു. പതിവു കണ്ണീർകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തത നൽകുന്ന പുതുമയുള്ള കഥയുമായിട്ടാണ് പുതിയ പരമ്പര എത്തുന്നതെന്നാണ് സൂചന. എപ്പോൾ മുതൽ സംപ്രേക്ഷണം ആരംഭിക്കുമെന്നോ കഥാപാത്രങ്ങളുടെ പേരുവിവരങ്ങളോ ഒന്നും ചാനൽ പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രേക്ഷകരുടെ സ്വന്തം താരങ്ങളാണ് പുതിയ പരമ്പരയിൽ നായകനും നായികയുമായി എത്തുന്നത്.
മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലാണ് മേഘ്‌ന നായികയാവുന്നത്. ഷാനവാസ് ഷാനുവാണ് സീരിയലില്‍ നായകവേഷത്തില്‍ എത്തുന്നത്. പ്രേക്ഷക മനസുകള്‍ കീഴടക്കാന്‍ ഒരു കണിശ്ശക്കാരനും, ഒരു കുസൃതിക്കാരിയും വരുന്നു, മിസിസ് ഹിറ്റ്‌ലര്‍ ഉടന്‍ ആരംഭിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് പുതിയ പ്രൊമോ വീഡിയോ വന്നിരിക്കുന്നത്. ചന്ദനമഴയ്ക്ക് ശേഷം മേഘ്‌ന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന പരമ്പര കൂടിയാണ് മിസിസ്റ്റ് ഹിറ്റ്‌ലര്‍.പ്രൊമോ വീഡിയോയ്ക്ക് പിന്നാലെ സീരിയല്‍ കാണാനുളള ആകാംക്ഷ മിക്കവരും സോഷ്യല്‍ മീഡിയയില്‍ പ്രകടിപ്പിച്ചു. സീരിയലുകള്‍ക്ക് പുറമെ സിനിമകളിലും അഭിനയിച്ച താരമാണ് മേഘ്‌ന വിന്‍സെന്റ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിരുന്നു താരം.