പെട്ടെന്നായിരുന്നു മകന് അസുഖം പിടിപെട്ടത്, ഞാൻ ഒരുപാട് പേടിച്ചിരുന്നു-മേഘ്ന രാജ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്, പത്ത് വർഷത്തെ സൗഹൃദത്തിന് പിന്നാലെ ആണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതർ ആയത്, എന്നാൽ രണ്ടു വര്ഷം തികഞ്ഞപ്പോൾ മേഘ്‌നയെ തനിച്ചാക്കി ചിരഞ്ജീവി യാത്രയായി. സിനിമ ലോകത്തെ ഒന്നടങ്കം വേദനിപ്പിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവിയുടെ മരണം. മേഘ്ന നാലു മാസം ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ വേദന ഒന്ന് ഇരട്ടിയായി. ചിരഞ്ജീവിയുടെ മരണാന്തര ചടങ്ങുകളിൽ അദ്ദേഹത്തെ കെട്ടിപിടിച്ച് കരയുന്ന മേഘ്‌നയുടെ വീഡിയോകളും ചിത്രങ്ങളും എല്ലാവരെയും ദുഖിപ്പിച്ചിരുന്നു. ഈ കഴിഞ്ഞ ജൂൺ 7 നു ആണ് ചിരഞ്ജീവി സർജ അപ്രതീക്ഷിതമായി ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.
മേഘ്ന ചിരഞ്ജീവിയുടെ സഹോദരനായ ധ്രുവിനും ഭാര്യക്കുമൊപ്പം വീടിനു വെളിയിൽ കാര്യം പറഞ്ഞുകൊണ്ടിരുന്ന സമയത്താണ് ചീരു വീണു എന്ന് പറഞ്ഞു അച്ഛൻ വിളിച്ചത്. ഉടൻ തന്നെ ചീരുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഈ കഴിഞ്ഞ ഒക്ടോബർ 22 നു ആണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്. സഹോദരൻ ധ്രുവ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. കൂടെ കുഞ്ഞിനെ എടുത്ത് കൊണ്ട് നിൽക്കുന്ന ധ്രുവിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മകനിലൂടെ ഭര്‍ത്താവിന്റെ പുനര്‍ജന്മം തന്നെയാണെന്ന് വിശ്വസിക്കാനാണ് മേഘ്‌ന ഇഷ്ടപ്പെടുന്നതും. അവനെ അച്ഛനെ പോലെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മേഘ്‌ന വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ മകന് കോവിഡ് വന്ന സമയത്തെ അനുഭവം വ്യക്തമാക്കുകയാണ് താരം, മകന് കൊറോണ പിടിപെട്ടപ്പോൾ അതിൽ നിന്നും താൻ എങ്ങനെയാണ് മകനെ രക്ഷിച്ചത് എന്നും താരം വ്യക്തമാക്കുന്നുണ്ട്, മേഘ്ന പറയുന്നത് ഇങ്ങനെ, “രണ്ടു മാസം മാത്രം പ്രായമുള്ളപ്പോൾ ആയിരുന്നു എനിക്കും അവനും സ്ഥിരീകരിച്ചത്. അത് എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നു. ആ സമയത്ത് ഞാൻ വല്ലാതെ പരിഭ്രാന്തിയിൽ ആയിരുന്നു. വളരെ ആക്ടീവ് ആയിരുന്ന അവൻ പെട്ടെന്ന് സൈലൻറ് ആയി” – ഇതായിരുന്നു മേഘ്ന നടത്തിയ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ആയിരുന്നു മേഘ്ന ഈ കാര്യം വെളിപ്പെടുത്തിയത്. കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും മേഘ്ന ഇൻസ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ കൊവിഡ് ബാധിച്ച് സമയത്തെ കാര്യങ്ങളൊന്നും തന്നെ മേഘ്ന തുറന്നു പറഞ്ഞിട്ടില്ലായിരുന്നു. ആദ്യമായിട്ടാണ് ഈ വിഷയത്തിൽ താരം പരസ്യ പ്രതികരണം നടത്തുന്നത്.