കാഴ്ച്ചക്കാരെ കൂട്ടുവാൻ വേണ്ടി ഇത്തരം മോശം പരിപാടികൾ ചെയ്യരുത്, വ്യാജ വാര്‍ത്തകളോട് മേഘ്ന രാജ്

താരങ്ങളെ കുറിച്ച് വ്യാജവാർത്തകൾ പ്രചരിക്കുന്ന കാലമാണിത്, അവർ തന്നെ അറിയാതെ അവരുടെ വിവാഹം ഉറപ്പിക്കുകയും കുട്ടികൾ ജനിച്ചതായി പറയും അതുപോലത്തെ വ്യാജവാർത്തകളിൽ കുടുങ്ങു കിടക്കുകയാണ് ഇന്നത്തെ സോഷ്യൽ മീഡിയ, ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ ഉണ്ടാക്കുന്നത് ചില യൂട്യൂബ് ചാനലുകൾ ആണ് അവരുടെ കാഴ്ച്ചക്കാരുടെ എണ്ണം കൂട്ടുവാൻ പലതരത്തിലുള്ള വാർത്തകളും അവർ ഉണ്ടാക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ പ്രചരിക്കുന്ന വാർത്തയാണ് നടി മേഘ്ന ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി എന്ന വാർത്ത, താരപത്നി പ്രസവിച്ചു ജന്മം നൽകിയത് രണ്ടു ഇരട്ടക്കുട്ടികൾക്ക് എന്ന രീതിയിലുള്ള വാർത്ത സോഷ്യൽ മീഡിയിൽ ഏറെ പ്രചരിക്കുകയാണ്. ഇപ്പോൾ അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.
കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ ശ്രദ്ധിക്കരുത്, തന്നെക്കുറിച്ചും തന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാൻ നേരിട്ട് പങ്കുവയ്ക്കുന്നതായിരിക്കും എന്നാണ് മേഘ്‌ന പറഞ്ഞരിക്കുന്നത്. ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവായ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ അന്തരിച്ചത്. ചിരു പുനര്‍ജനിച്ചു എന്ന് അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യുട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്ന രംഗത്ത് എത്തിയിരിക്കുന്നത്.
2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ സിനിമയിലേക്ക് അരങ്ങേറിയത്. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം നടന്നത്. കന്നഡ ചിത്രങ്ങള്‍ക്ക് പുറമെ നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുളള താരമാണ് മേഘ്‌നാ രാജ്.