Celebraties

മേള രഘു ഗുരുതരാവസ്ഥയിൽ, സഹായം പ്രതീക്ഷിച്ച്​ കുടുംബം

മെ​ഗാ​സ്​​റ്റാ​ർ മ​മ്മൂ​ട്ടി​യു​മൊ​ന്നി​ച്ച് സി​നി​മ ജീ​വി​ത​ത്തി​ന് തു​ട​ക്ക​മി​ട്ട ‘മേ​ള ര​ഘു’ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. സി​നി​മ​മേ​ഖ​ല​യി​ലു​ള്ള​വ​ർ സ​ഹാ​യ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ടും​ബം. കെ.​ജി. ജോ​ർ​ജ്​ സം​വി​ധാ​നം ചെ​യ്ത ‘മേ​ള’ എ​ന്ന സി​നി​മ​യി​ൽ തിളങ്ങിയ ര​ഘു​ അ​ഭി​ന​യ​ത്തി​െൻറ നാ​ല് പ​തി​റ്റാ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച വേ​ള​യി​ലാ​ണ് ദു​രി​ത​മെ​ത്തി​യ​ത്. കഴിഞ്ഞ 16ന് രഘു വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചേര്‍ത്തല താലൂക്കാശുപത്രിയിലും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏഴ് ദിവസമായി അബോധാവസ്ഥയിലാണ്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന രഘുവിന്റെ ചി​കി​ത്സ​യു​മാ​യി ബന്ധ​പ്പെ​ട്ട് ഇതിനകം ല​ക്ഷ​ങ്ങ​ൾ ചിലവായെന്നും സാ​മ്പ​ത്തി​ക​മാ​യി ത​ക​ർ​ച്ച നേ​രി​ടു​ന്ന കു​ടും​ബ​ത്തി​ന്​ ഇ​ത്​ താ​ങ്ങാ​വു​ന്ന​തി​ലും അപ്പുറമാണെന്നും ബന്ധുക്കൾ പറയുന്നു. സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ർ സ​ഹാ​യ​വു​മാ​യി എ​ത്തുമെന്ന പ്ര​തീക്ഷയിലാ​ണ് കു​ടുംബം.

എ​ട്ട് മാ​സം മു​മ്പ്മോഹൻലാൽ നായകനായ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും രഘു അഭിനയിച്ചിരുന്നു. ഹോട്ടൽ ജീവനക്കാരന്റെ വേഷമാണ് രഘു ചെയ്തത്. 35ലധി​കം ചി​ത്ര​ങ്ങ​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. കെ.പി.എ.സി നാടക തമ്പിലും ഇടംപിടിച്ചു. ദൂരദർശൻ നിർമിച്ച സീരിയൽ ‘വേലുമാലു സർക്കസി’ൽ പ്രധാന വേഷം രഘുവിനെ തേടിയെത്തിയിരുന്നു.

1980ൽ ​ചെ​ങ്ങ​ന്നൂ​ർ കൃ​സ്ത്യ​ൻ കോ​ള​ജി​ൽ ഡി​ഗ്രി​ക്ക്​ പ​ഠി​ക്കു​മ്പോ​ഴാ​ണ് ന​ട​ൻ ശ്രീ​നി​വാ​സ​ൻ നേ​രി​ട്ടെ​ത്തി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​മോ​യെ​ന്ന്​ ചോ​ദി​ക്കു​ന്ന​ത്. തുടർന്ന്​, സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​െൻറ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യ ‘മേ​ള​’യി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു. നാ​ട​ക​വും മി​മി​ക്രി​യു​മാ​യി ന​ട​ന്ന ര​ഘു​വി​ന് ആ​ദ്യ​സി​നി​മ ക​ഴി​ഞ്ഞ​പ്പോ​ൾ ഭാ​വി ജീ​വി​ത​വും അ​ഭി​ന​യ​ത്തി​ലേ​ക്ക്​ വ​ഴി​മാ​റുകയാണുണ്ടായത്​.

മമ്മൂട്ടിക്ക് ആദ്യമായി ലീഡ് റോൾ ലഭിച്ചത് 1980–ൽ പുറത്തിറങ്ങിയ മേളയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ ചിത്രങ്ങളിലൊന്നായ മേളയിലാണ് അദ്ദേഹത്തിന് ആദ്യമായി മുഴുനീള സ്ക്രീൻസ്പേസ് ലഭിക്കുന്നത്. ശക്തമായ കഥാപശ്ചാത്തലവും പ്രകടനങ്ങളും ഒക്കെ ചേർന്ന് അക്കാലത്തെ ഒരു ന്യൂ വേവ് സിനിമ തന്നെ ആയിരുന്നു മേള. ആ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചയാളാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകനായ പൊക്കമില്ലാത്ത രഘു അക്കാലത്ത് വലിയ ശ്രദ്ധ പിടിച്ചു പറ്റി. കമൽഹാസന്റെ അപൂർവ സഹോരങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Back to top button