എന്നും ഓർമ്മയിൽ ഉണർത്തുന്ന തന്റെ പ്രണയകഥയെ കുറിച്ച് സുചിത്ര !!

മിനി സ്ക്രീൻ രംഗത്തു കുടുംബ പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് സുചിത്ര. താരം അഭിനയിച്ച ‘വാനം പാടി’ എന്ന ഒരു ഒറ്റ സീരിയൽ കൊണ്ട് തന്നെ ഒരുപാടു ഫേമസായ താരവും കൂടിയാണ് സുചിത്ര. ഇപ്പോൾ സുചിത്ര ബിഗ് ബോസ് നാലാം സീസണിലെ മത്സരാർത്ഥി കൂടിയാണ്. ഈ ഷോയിലെ മത്സരങ്ങൾ എല്ലാം തന്നെ സംഭവ ബഹുലമായ രീതികളിലാണ് മുന്നോട്ടു പോകുന്നത്. ഷോയിൽ മത്സരാർത്ഥികളെ കൂടുതൽ പരിചയ പെടുത്തുന്നതിനു വേണ്ടി തന്നെ രസകരമായ ടാസ്കുകൾ ആണ് നൽകുന്നതും. ഈ കഴിഞ്ഞ ഷോയിൽ നടന്ന ടാസ്കിൽ മത്സരാർത്ഥികളുടെ ആദ്യ പ്രണയത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകൾ ആയിരുന്നു നടന്നത്. ആ സമയത്തു സുചിത്ര എന്നും ഓർമ്മയിൽ ഉണർത്തുന്ന തന്റെ പ്രണയ കഥയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
താരത്തിന്റെ വാക്കുകൾ.. തനിക്കു ഒരു പ്രണയം ഉണ്ടായിരുന്നു എന്നാൽ അത് ബ്രേക്ക് അപ്പ് ആകുകയും ചെയ്യ്തു. ആ പ്രണയം വിവാഹം വരെ എത്തിയിരുന്നുഎന്നാൽ തനിക്കു അത് അവസാനിപ്പിക്കേണ്ടി വന്നു. മറ്റൊരു പ്രണയം ഉണ്ടായിട്ടുണ്ടെങ്കിലും തനിക്കു ഈ പ്രണയം ഒരു സ്പെഷ്യൽ ആയിരുന്നു. ദേവി എന്ന സീരിയൽ ചെയ്യുന്ന സമയത്തായിരുന്നു തന്റെ ഈ പ്രണയം. അദ്ദേഹം എനിക്ക് മെസ്സേജുകൾ അയിക്കുമായിരുന്നു, ആദ്യം ഇത് ഞാനൊരു തമാശ പോലെയാണ് കരുതിയത്. എന്നാൽ അവർ എന്റെ വീട്ടിൽ വന്നു വിവാഹാലോചന നടത്തിയപ്പോളാണ് ഇതിന്റെ സീരിയസ്നസ് എനിക്ക് മനസിലായതു. എന്നാൽ ജാതകം ചേരില്ലായിരുന്നു എന്നാൽ പുള്ളി ജാതകം ചേരുന്ന രീതിയിൽ ആക്കിയിരുന്നു അതിനു ശേഷം ആണ് ഞങ്ങൾ കൂടുതലും പ്രണയിച്ചത്.
എന്നാൽ ആ പ്രണയം ബ്രേക്ക് അപ്പ് ആകാൻ കാരണം ഞാൻ ഈ ഫീൽഡിൽ നൽകുന്നത് അദ്ദേഹത്തിന് ഇഷ്ട്ടം അല്ലായിരുന്നു. ഞാൻ അഭിനയം നിർത്തണം പിന്നെ അതിന്റെ കൂടെ സംശയവും, തന്നെ ആരെങ്കിലും വിളിക്കുന്നതുപോലും അയാൾക്ക് ഇഷ്ട്ടമാല്ലയിരുന്നു തുടക്കത്തിൽ ഇങ്ങനെ ആയപ്പോൾ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നി സുചിത്ര പറയുന്നു. എന്നാൽ അയാളുടെ പേരോ മറ്റു കാര്യങ്ങളോ താരം വെളിപ്പെടുത്തിയില്ല .