Film News

ആ അവസരം ആദ്യം ഞാൻ വേണ്ടാന്ന് വെച്ചു, പിന്നീട് ആ സംവിധായകന്റെ നിർബദ്ധപ്രകാരം സ്വീകരിക്കുകയായിരുന്നു – മേനക

വളരെ നാളത്തെ പ്രണയത്തിനു ശേഷം വിവാഹം ചെയ്ത താര ജോഡികൾ ആണ് മേനകയും സുരേഷും, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം.എണ്പതുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന നടി മേനക 1987ല്‍ സുരേഷുമായുള്ള വിവാഹത്തെതുടര്‍ന്ന് സിനിമയില്‍നിന്നും മാറിനിന്നു. ഒരുനീണ്ട ഇടവേളയ്ക്കുശേഷം ടെലിവിഷന്‍ സീരിയലുകളിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവമായ മേനക പതിനഞ്ചോളം സിനിമകളുടെ നിര്‍മാതാവുകൂടിയാണ്.

ഇപ്പോൾ തനിക്ക് ഒരു സിനിമയിലേക്ക് അവസരം താൻ അത് ആദ്യം നിരസിച്ചതിനെ കുറിച്ച് പറയുകയാണ് മേനക. സേതു മാധവന്‍ സംവിധാനം ചെയ്തു സൂപ്പര്‍ ഹിറ്റാക്കിയ ‘ഓപ്പോള്‍’ എന്ന സിനിമ തന്നിലേക്ക് വന്നിട്ടും അത് നിരസിച്ചതിന്റെ അനുഭവം പങ്കിടുകയാണ് നടി മേനക. പിന്നീട് ആ വേഷം സ്വീകരിക്കാന്‍ കാരണക്കാരനായ മറ്റൊരു വലിയ സംവിധായകനെക്കുറിച്ചും മേനക മനസ്സ് തുറക്കുന്നു.1981-ല്‍ പുറത്തിറങ്ങിയ ‘ഓപ്പോള്‍’ എന്ന സിനിമയുടെ ടൈറ്റില്‍ കഥാപാത്രമായിട്ടാണ് മേനക അഭിനയിച്ചത്. എന്നാൽ സിനിമയിലേക്ക് അവസരം ലഭിച്ചിട്ടും ആദ്യം താൻ അത് നിരസിച്ചതിനെ കുറിച്ച് വ്യക്തമാക്കുകയാണ് മേനക.

മേനക പറയുന്നത് ഇങ്ങനെ

സേതുമാധവന്‍ സാര്‍ ഓപ്പോളിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ഞാന്‍ സമ്മതിച്ചില്ല. അദ്ദേഹം തിരികെ പോകുമ്ബോഴാണ് തമിഴ് സംവിധായകന്‍ അഴകപ്പന്‍ സാര്‍ വീട്ടിലേക്ക് വന്നത്. കാര്യം അറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘മണ്ടിപ്പെണ്ണെ അത് എത്ര പെരിയ സംവിധായകന്‍ എന്ന് നിനക്ക് തെരിയുമോ അദ്ദേഹത്തിന്റെ സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ എത്രപേരാണ് കാത്തുനില്‍ക്കുന്നതെന്നോ, ഇപ്പോള്‍ തന്നെ പോയി അഭിനയിക്കാം എന്ന് സമ്മതിക്കണം’. അങ്ങനെ ഞാനും അച്ഛനും കൂടി അദ്ദേഹത്തെ എവിഎം സ്റ്റുഡിയോയില്‍ ചെന്ന് സമ്മതം അറിയിക്കുകയായിരുന്നു’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മേനക പറയുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം. ഇപ്പോൾ അച്ഛനും അമ്മയ്ക്കും പിന്നാലെ മകൾ കീർത്തിയും സിനിമയിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു, മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടി കീർത്തി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇളയ മകള്‍ അഭിനേത്രിയായപ്പോള്‍ മൂത്ത മകളാവട്ടെ ,സംവിധാനത്തിലാണ് താല്‍പര്യം പ്രകടിപ്പിച്ചത്.  മലയാള സിനിമയിലെ മാതൃക താരദമ്ബതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. എതിര്‍പ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളെയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്.

 

Back to top button