ആദ്യം ഞങ്ങൾ പോയത് മംഗലാപുരത്താണ്, അവിടുന്ന് മൂകാംബികക്ക് പോയി വിവാഹം കഴിച്ചു, പ്രണയ കഥ പറഞ്ഞ് എം..ശ്രീകുമാർ

എം ജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും മലയാളികൾക് എന്നും പ്രിയ താര ദമ്പതികൾ ഒരാൾ ആണ്. എം ജി ശ്രീകുമാർ എവിടെ പോയാലും ഭാര്യയേയും കൂടെ കൂട്ടും. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കാറുമുണ്ട്. എന്നാൽ എം ജി ശ്രീകുമാർ എന്ന പാട്ടുകാരനെ പ്രേക്ഷകർക്ക് വലിയ ഇഷ്ട്ടം ആണെങ്കിലും താരത്തിന്റെ ഭാര്യയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ലായിരുന്നു പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. ലേഖ ശ്രീകുമാറിനു ജാഡ ആണെന്നും വലിയ പത്രസുകാരി ആണെന്നുമെക്കെയായിരുന്നു ആരാധകർ പറഞ്ഞത്. എന്നാൽ ലേഖയെ കുറ്റം പറഞ്ഞവർ തന്നെ ഇപ്പോൾ അതൊക്കെ തിരുത്തി പറയുകയാണ്.
ഇപ്പോൾ തന്റെ പ്രണയകഥ പറയുകയാണ് എം.ജി ശ്രീകുമാർ, തന്റെ വിവാഹത്തക്കുറിച്ച് തുറന്നുപറയുന്ന എം ജി ശ്രീകുമാറിന്റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ലിവിങ് റ്റുഗദറില്‍ തുടങ്ങിയ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു ശ്രീകുമാര്‍ വിവരിച്ചത്. പറയാം നേടാം എപ്പിസോഡിനിടയിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍. കൊച്ചുപ്രേമനായിരുന്നു അതിഥിയായെത്തിയത്. കരുനാഗപ്പള്ളിയില്‍ പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ആ സമയത്താണ് പ്രമുഖ മാഗസിന്റെ ആള്‍ക്കാര്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാം എന്ന് പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ, എന്റെയാണോ എന്ന് ചോദിച്ചപ്പോള്‍ അതയെന്ന് പറഞ്ഞു. 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു.
ഇതെല്ലാം കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍ വന്ന് ഫോട്ടോസും എടുത്തിരുന്നു. 2000 ജനുവരി ഒന്നിനായിരുന്നു മാഗസിന്‍ ഇറങ്ങിയത്. എംജി ശ്രീകുമാര്‍ വിവാഹിതനായെന്ന് പറഞ്ഞ് ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോ, അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നായിരുന്നു വിഷയം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് നേരെ കാറില്‍ മൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നുമായിരുന്നു എംജി ശ്രീകുമാര്‍ പറഞ്ഞത്.
twitter volgers kopen