മോഹന്‍ലാലിനെ പരിചയപ്പെട്ട കഥയുമായി എംജി ശ്രീകുമാര്‍

പിന്നണിഗായകനും, സംഗീതസംവിധായകനും, ടെലിവിഷൻ അവതാരകനുമായ എം ജി ശ്രീ കുമാർ മലയാളം കൂടാതെ തമിഴ്,ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുണ്ട്.പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം ജി രാധാകൃഷ്ണൻ സംഗീതസംവിധായകനും കർണാടക സംഗീതജ്ഞനുമായിരുന്നു.

ആദ്യകാലത്ത് സിനിമയിലെ സൗഹൃദ ബന്ധങ്ങള്‍ വളരെ ശക്തമായിരുന്നു. നായകന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍, ക്യാമറമാന്‍ തുടങ്ങി പാട്ടുകാര്‍ വരെയും ഒരു ടീം വര്‍ക്കായിട്ടാണ് സിനിമകള്‍ സംഭവിച്ചുകൊണ്ടിരുന്നത്. സൗഹൃദ ബന്ധങ്ങളില്‍ നിന്ന് സിനിമ ജനിയ്ക്കുമ്പോൾ അതിന്റെ വിജയ സാധ്യതകളും വളരെ വലുതാണ്. ഒരുമിച്ച് സിനിമകള്‍ ചെയ്യുന്തോറും അടുപ്പവും സൗഹൃദവും ബലപ്പെടും. എന്നാല്‍ മോഹന്‍ലാലിനെ താന്‍ സിനിമയില്‍ എത്തും മുന്‍പ് തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു.

എം ജി ശ്രീകുമാറിന്റെ ശബ്ദവും മോഹന്‍ലാലിന്റെ അഭിനയവും വളരെ അധികം സിങ്കാണ്. അതുകൊണ്ട് തന്നെ ലാലിന്റെ ഒരുപാട് സിനിമകള്‍ക്ക് വേണ്ടി എം ജി ശ്രീകുമാര്‍ പാടിയിട്ടുണ്ട്. മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് വേണ്ടി പാടിയതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹവുമായുള്ള സൗഹൃദത്തെ കുറിച്ച് എംജി ശ്രീകുമാര്‍ സംസാരിച്ചത്. ഒരു വഴക്കിലൂടെയാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം എന്ന് ശ്രീകുമാര്‍ പറയുന്നു.

ഞാന്‍ ആട്‌സ് കോളേജിലും ലാല്‍ എംജി കോളേജിലുമാണ് പഠിച്ചിരുന്നത്. തിരുവനന്തപുരത്ത് അന്ന് റോസ് ഡേ എന്ന് പറഞ്ഞൊരു സെലിബ്രേഷന്‍ ദിവസമുണ്ടായിരുന്നു. അന്ന് ഞങ്ങളെല്ലാം പെണ്‍കുട്ടികളെ വായിനോക്കി നില്‍ക്കാന്‍ പോവും. പ്രായമതായിരുന്നു. അങ്ങനെ ഒരു ദിവസം വായിനോക്കാന്‍ ഞാനും എന്റെ സുഹൃത്തുക്കളും പോയി നിന്നും. ലാലുവും കൂട്ടുകാരും അവിടെ എത്തിയിരുന്നു. അപ്പോഴേക്കും ആ വായിനോട്ടം ഒരു മത്സരത്തിലേക്ക് എത്തുകയും അതൊരു അടിപിടിയിലേക്ക് മാറുകയും ചെയ്യുകയായിരുന്നു.

അടി ഉറപ്പായും ഉണ്ടാവും എന്ന് കരുതി ഇരിക്കുമ്പോഴാണ് എന്നോട് ആരോ വന്ന് പറഞ്ഞത്, ”വെറുതേ തടി കേടാക്കാന്‍ നില്‍ക്കേണ്ട.. അവനൊരു വലിയ റസിലറാണ്” എന്ന്. അന്നാണ് മോഹന്‍ലാലുമായി ആദ്യമായി സംസാരിയ്ക്കുന്നത്. പിന്നീട് ഞങ്ങള്‍ രണ്ട് പേരും സിനിമയിലെത്തി. പക്ഷെ തുടക്കത്തിലൊന്നും ഞാന്‍ ലാലിന് വേണ്ടി പാട്ട് പാടിയിട്ടില്ല. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാന്‍ ആദ്യമായി ലാലുവിനെ വേണ്ടി പാടിയത്.