Current AffairsLocal News

രാജ്യാന്ത അംഗീകാരം, ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയിൽ ഷൈലജ ടീച്ചർ ഒന്നാമത്

പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഒന്നായ  പ്രോസ്‌പെക്ടിന്റെ ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള ചിന്തകരുടെ പട്ടികയില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഒന്നാം സ്ഥാനത്ത് എത്തി, പ്രോസ്പെക്‌ട് മാസിക  യു.കെയിൽ നടത്തിയ തെരഞ്ഞെടുപ്പിലാണ് കെ.കെ. ശൈലജ ഒന്നാം സ്ഥാനത്ത് എത്തിയത്. കോവിഡ് പ്രതിരോധ [പ്രവർത്തങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്ക് ഈ അംഗീകാരം ലഭിച്ചത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ഇരുപതിനായിരത്തോളം പേര്‍ വോട്ട് ചെയ്താണ് ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടിക ഒരുക്കിയത്. ഇന്ത്യയിൽ തന്നെ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്‍തത് കേരളത്തിൽ ആയിരുന്നു, എന്നാൽ ആ കേരളത്തിൽ മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ച മരണ നിരക്ക് കുറയുവാനും രോഗം പടരുന്നത് തടയുവാനും സാധിച്ചത് മന്ത്രിയുടെ ഇടപെടൽ ഒന്ന് കൊണ്ട് മാത്രം ആണെന്ന് മാഗസിൻ വ്യക്തമാക്കുന്നു.

വൈറസിന്റെ വരവിനെ മുന്‍കൂട്ടിക്കണ്ട് കെ കെ ശൈലജ വേണ്ട മുന്‍കരുതലുകളെടുക്കുകയും അതിനെ കുറിച്ച്‌ കൃത്യമായി മനസിലാക്കുകയും ചെയ്തു. വൈറസ് കേരളത്തിലെത്തിയപ്പോള്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. കര്‍ശനമായ നിരീക്ഷണവും ക്വാറന്റൈനും നടപ്പാക്കി. കൃത്യമായ പ്രസ്താവനകളിലൂടെ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറി. ഔദ്യോഗിക യോഗങ്ങളൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നുവെന്നും ലേഖനം പറയുന്നു. കേരളത്തിൽ രോഗം പടർന്നു പിടിച്ചെങ്കിലും ബ്രിട്ടണുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത് വളരെ കുറവാണ്. കേരളത്തിൽ തന്നെ ഇതിനു മുൻപ് നിപ്പ പടർന്നു പിടിച്ച സമയത്തും മന്ത്രി വളരെ മുന്കരുതലോടെ കാര്യങ്ങൾ ചെയ്തിരുന്നു, അന്നും മന്ത്രിയുടെ മികച്ച പ്രവർത്തനം കൊണ്ടാണ് അതിനെ ഒഴിവാക്കാൻ സാധിച്ചത്.

നിപാകാലത്ത് കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശിന്റെ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍

Back to top button