ഇപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്, മനസ്സമ്മത ചിത്രങ്ങളിലെ പ്രത്യേകത ചൂണ്ടിക്കാട്ടി മിയ

യുവനടിമാരിൽ പ്രശസ്തയാണ് മിയ ജോർജ് വിവാഹിതയാകുവാൻ പോകുകയാണ്, കോട്ടയംസ്വദേശിയായ ബിസിനസുകാരനാണ് അശ്വിന്‍ ഫിലിപ്പാണ് മിയയുടെ വരൻ, താരത്തിന്റെ എൻഗേജ്‌മെന്റ് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു, വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം ആണിത് എന്ന് മിയ നേരത്തെ പറഞ്ഞിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നിരിക്കുകയാണ്. മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. കഴിഞ്ഞ ദിവസം
അശ്വിനൊപ്പമുള്ള മിയയുടെ മനസമ്മതത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ലൈറ്റ് പിങ്ക് നിറമുള്ള നിറയെ വര്‍ക്കുകളുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്. മനസമ്മതത്തിന്റെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു, ഇപ്പോൾ മനസമ്മതത്തിനു എടുത്ത തന്റെ ചിത്രങ്ങളുടെ പ്രത്യേകത ചൂണ്ടി കാണിച്ചെത്തിയിരിക്കുകയാണ് മിയ. നസ്സമതശേഷം ചിത്രങ്ങള്‍ നോക്കിയപ്പോഴാണ് താനൊരു കാര്യം തിരിച്ചറിഞ്ഞതെന്ന് പറഞ്ഞിരിക്കുകായണ് മിയ. ‘എല്ലാ സമയവും ഞാന്‍ അശ്വിനെ നോക്കി നില്‍ക്കുകയായിരുന്നുവല്ലേ’ എന്ന് മിയ കുറിച്ചിരിക്കുകയാണ്
വിവാഹ നിശ്ചയം വളരെ ലളിതമായിട്ടാണ് നടത്തിയത്, ലോക്ക് ഡൗണിനു മുൻപായിരുന്നു നിശ്ചയം തീരുമാനിച്ചത്, ലോക് ഡൗണായപ്പോള്‍ ഇത് മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു ഇരുകുടുംബാംഗങ്ങളും. തികച്ചും ലളിതമായ ചടങ്ങയിരുന്നു അശ്വിന്റെ വീട്ടില്‍ നടന്നത്. ചുരിദാറണിഞ്ഞായിരുന്നു മിയ എത്തിയത്. വെളുത്ത നിറത്തിലുള്ള ഷര്‍ട്ടിലായിരുന്നു അശ്വിന്‍.