മോദി നിസ്സഹായൻ ആണ്

രാജ്യത്തു മൂന്നു മൂന്നേകാൽ ലക്ഷം ജനങ്ങൾ പ്രതിദിനം കോവിഡ് ബാധിതരായി മാറിക്കൊണ്ടിരിക്കുകയാണ് . 2000 തിലധികം മരണങ്ങൾ ആണ് ദിനപ്രതി റിപ്പോർട്ട് ചെയ്യുന്നത്. . ഇത്തരം ഒരു പ്രതിസന്ധിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അവിസംഭോധനം ചെയ്തപ്പോൾ എന്തൊക്കെയോ സംഭവിക്കാൻ പോവുകയാണ് എന്ന് നമ്മൾ എല്ലാം കരുതി . എന്നാൽ ഒരു ചുക്കും സംഭവിച്ചില്ല എന്ന് മാത്രം അല്ല കുറെ സ്ഥിരം ദേശീയത മുക്കിയ തള്ളുകളായ ` നമ്മുക് ഒറ്റകെട്ടായി നിൽക്കാം മുന്നേറാം ‘ എന്നൊക്കെ ആണ് മോദി പറഞ്ഞത് .
രാജ്യം ഒന്നാകെ നശിപ്പിക്കുന്ന മഹാമാരിയിൽ നിന്ന് എങ്ങനെ രക്ഷപെടാം അല്ലെങ്കിൽ അതിനെ എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റി ഒരു അക്ഷരം പോലും അദ്ദേഹത്തിന്റെഭാഗത്തു നിന്ന് ഉണ്ടായില്ല . ജങ്ങൾക്കു പ്രത്യെകിച് ഒരു ഗുണവും ഇല്ലാത്ത വെറും ഒരു മൈദാന പ്രസംഗം ആയി മാറി മോദിജിയുടെ അവിസംഭോധന പ്രസംഗം .
lockdown എന്നത് അവസാനത്തെ ആയുധമായിരിക്കും എന്ന് മോദി പറഞ്ഞു , നല്ലതാണ് . പക്ഷേ ഇതേ മോദി തന്നെ ആണ് കഴിഞ്ഞ വർഷം lockdowninae ആദ്യത്തെ ആയുധമാക്കി പ്രഖ്യാപനം നടത്തിയത് .ലക്ഷകണക്കിന് മനുഷ്യരെ റോഡിലൂടെ നടത്തിച്ചു , നുരയും പതയും തുപ്പി ദയനീയമായി സാധാരണക്കാരെ മരണത്തിലേക്ക് നയിച്ച രാത്രി പ്രഖ്യാപനം നടത്തിയതും ബഹുമാനപ്പെട്ട പ്രധാനമന്ത്രി തന്നെ ആയിരുന്നു . ഇപ്പോൾ രാജ്യം ഒന്നാകെ oxygen ക്ഷാമത്തിൽ ആണ് . ലക്ഷകണക്കിന് കോവിഡ് രോഗികളാണ് ഉത്തരേന്ധ്യയിൽ ചികിത്സയിൽ ഇരിക്കെ oxygen കിട്ടാതെ മരണത്തിന് കീഴടങ്ങിയത് . എന്നിട്ടു പോലും പരിഹരിക്കാൻ ഉള്ള പദ്ധതികൾ ആസൂത്രണം ചെയ്തു വരുന്നതേയുള്ളു എന്നാണ് മോദി പറയുന്നത് . ഇന്നി എന്നാണ് oxygen ക്ഷാമം പരിഹരിക്കുന്നത് രാജ്യത്തെ മനുഷ്യരെല്ലാം തന്നെ മരിച്ചു മണ്ണോടു ചേർന്ന് കഴിയുമ്പഴോ . അല്ല ഇപ്പഴാണോ രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രിക്ക് ബോധോദയം ഉണ്ടായതു . കഷ്ടം തന്നെ .
രാജ്യം കടുത്ത വാക്സിൻ ക്ഷാമത്തിൽ ആണ് ഇപ്പോൾ . ഒരു നിക്കകണ്ണിയും ഇല്ലാതെ മനുഷ്യർ ഇപ്പോ വാക്സിനായി അടിയിടുകയാണ് . അധികാരികൾക്കെല്ലാം ഇല്ല എന്നൊരു വാക് മാത്രമേ ജനങ്ങളോട് പറയാൻ ഉള്ളു . എന്നാൽ ഈ പ്രശ്നത്തെ അടിയന്തരമായി പരിഹരിക്കാൻ ഉള്ള ഒരു സൂചനപോലും മോദിയുടെ പ്രസംഗത്തിൽ ഇല്ലായിരുന്നു .
ഒരു രാജ്യത്തെ 130 കോടി ജനങ്ങളുടെ ജീവൻ ഭീഷണി നേരിടുന്ന ഇത്തരം ഒരുസാഹചര്യത്തിൽ , ഒരു സർക്കാർ എന്ന നിലയിൽ എന്തൊക്കെ ചെയ്തു , എന്തൊക്കെ ചെയ്യുന്നു , എന്തൊക്കെ ചെയ്യാൻ പദ്ധതിയുണ്ട് , ആർക്കൊക്കെ അതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും, എന്തൊക്കെ നേട്ടങ്ങൾ രാജ്യത്തിന് ലഭിക്കും എന്നൊക്കെ പറയേണ്ടതിനു പകരം പതിവുപോലെ ഒരു തള്ളൽ പ്രസംഗം . എന്തായാലും മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട് . ചെണ്ടകൊട്ടാനും തീയിടാനും ഒന്നും പറയാഞ്ഞത് ഭാഗ്യം . അതിനപ്പുറത്തേക്ക് മോദി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്തിനോ ജനങ്ങൾക്കോ ഒരു ഗുണവും ഉള്ള കാര്യം അല്ല എന്ന് മനസ്സിലാക്കേണ്ടതാണ് .
ശെരിക്കു പറഞ്ഞാൽ മോദിയും കേന്ദ്ര സർക്കാരും എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറുന്ന അല്ലെങ്കിൽ ഒളിച്ചോടുന്ന ഒരു പ്രവണതയാണ് കണ്ടു വരുന്നത് . കാരണം ഇപ്പോൾ മോദി പറയുന്നത് അതതു സംസ്ഥാനങ്ങൾ തന്നെ ഇനി അവരുടെ കാര്യങ്ങൾ നോക്കോകൊള്ളണം എന്നാണ് . നമ്മൾ ഒന്നോർക്കേണ്ടതാണ് രാജ്യമെബാടും ഒന്നും രണ്ടും മാത്രം കോവിഡ് പോസിറ്റീവ് കേസ്സ് ഉണ്ടായിരുന്നപ്പോൾ മൊത്തത്തിൽ lockdown ഏകപക്ഷികമായി തീരുമാനം എടുത്തു നടപ്പിലാക്കിയ അതേ മോദിയാണ് 2000 കണക്കിന് ജനങ്ങൾ മരിക്കുമ്പോ lockdown പ്രഖ്യാപിക്കുന്നതു risk ആണെന്ന് പറയുന്നത് . ഏതായാലും രാജ്യത്തെ മൊത്തത്തിൽ ഉള്ള സ്ഥിതിഗതി ആകെ രൂക്ഷമാകുകയാണ് . താൻ നിസ്സഹായൻ ആണെന്ന് രാജ്യതോട് മോദിജി തന്നെ തുറന്നുപറഞ്ഞിരിയ്ക്കുകയാണ് . ഇനി എല്ലാം വരുന്നിടത്തു വെച്ച് കാണേണ്ടി വരും …