മോദി രാജി വെക്കുക

മുൻപൊക്കെ മോദിയെ അനുകൂലിച്ചു സംസാരിക്കാൻ മോദി അനുകൂലികളും സംഘ പരിവാറിന്റെ സൈബർ വിങ്ങും ബിജെപിയും ഒക്കെ ഉണ്ടാരുന്നു.പക്ഷെ ഇപ്പോൾ കാര്യങ്ങൾ തകിടം മറിഞ്ഞിരിക്കുവാണ് . മോദിക്ക് നേരെയുള്ള ജനങ്ങളുടെ ശക്തമായ പ്രേതിഷേധങ്ങൾക്കൊന്നും തന്നെ ഉത്തരമില്ലാതെ നെട്ടോട്ടമോടുകയാണ് സംഘപരിവാറും ബിജെപിയും എല്ലാം. ആവശ്യത്തിന് ഓസ്‍യ്ഗൻ എത്തുന്നില്ല, വാക്‌സിൻ ലഭ്യമാകുന്നില്ല,എന്നാൽ മരണങ്ങൾ അതിരൂക്ഷമായി വർധിക്കുന്നു, കൂടാതെ ലോക രാജ്യങ്ങൾ ഇന്ത്യയെ നോക്കി ആശങ്കപ്പെടുന്നു , അതിലും ഉപരിയായി ഹൈകോർട്ടും സുപ്രീം കോർട്ടും ഒക്കെ മോദിക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നു , പിന്നെ കുംഭമേള, തിരഞ്ഞെടുപ്പ് റാലികൾ ഒക്കെ ആഘോഷ പൂർണം നടത്തി ഈ രാജ്യത്തെ മരണത്തിന്റെ പിടിയിലേക്ക് തള്ളി വിട്ടതിൽ പ്രധാന പങ്കും കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും ആണെന്ന് പലയിടത്തു നിന്നും അതി രൂക്ഷമായ വിമർശനങ്ങൾ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് മോദിയുടെ രാജി ജനങ്ങൾ ആവശ്യപ്പെടുന്നത്.
എന്നാൽ ഈ വിമർശനങ്ങളെ ചെറുത്തുനിൽക്കാൻ എപ്പോഴത്തെയും പോലെ ഇപ്പോൾ അവർക്കു കഴിയുന്നില്ല. ജനങ്ങൾക്കിടയിൽ കേന്ദ്ര സർക്കാരിനും മോടിക്കുമെതിരെയുള്ള രോക്ഷം ആളിക്കത്തുകയാണ്. ഇത് ഇനിയും വര്ധിക്കുമെന്നത് തന്നെയാണ് വളരെ പ്രധാനപ്പെട്ട ഒരു വസ്തുത. കാരണം മെയ് മാസം പകുതി ആകുമ്പോഴേക്കും രാജ്യത്ത് പിടിച്ചാൽ കിട്ടാത്ത വിധം കൊറോണ കൈ വിട്ടു പോകുമെന്ന് വിദഗ്ദ്ധർ സൂചിപ്പിച്ചു കഴിഞ്ഞു. ഇപ്പോൾ തന്നെ നെട്ടോട്ടമോടുന്ന , പ്രതിരോധത്തിലായ, ഒന്നും ചെയ്യാത്ത കേന്ദ്ര സർക്കാർ അപ്പോൾ എന്ത് ചെയ്യുമെന്ന ചോദ്യമാണിപ്പോൾ ചർച്ചയാകുന്നത്. ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾ പിടഞ്ഞു വീഴുമ്പോൾ ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നോക്കി നിൽക്കുന്ന കേന്ദ്രത്തിനു ഇതിനെതിരെ യാതൊരു വിധ explanationum നല്കാനില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത. ഓക്സിജൻ വിധരണവുമായി ബന്ധപ്പെട്ട ന്യായവാദങ്ങൾ നിരത്താൻ വന്ന എല്ലാ സംഘ പരിവാർ പാനലിസ്റ്റുകളെയും ഓടിച്ചു വിടുകയാണ് ചാനലുകളിൽ നിന്നും അവതാരകരും എതിർ പക്ഷത്തുള്ളവരും. ഡാറ്റ നിരത്തിയാണ് കേന്ദ്ര സർക്കാരിനെതിരെ വെല്ലുവിളി ശക്തമാകുന്നത്. ഇതിനെതിരെയൊന്നും നുണ പറഞ്ഞു പിടിച്ചു നിൽക്കാൻ മോദിക്കും വൃന്ദങ്ങൾക്കും കഴിയില്ല.
ഇതുമാത്രമല്ല എണ്ണിയാൽ ഒടുങ്ങാത്ത കോടികൾ മുടക്കിക്കൊണ്ട് മോഡി അനുകൂല തരംഗം ഉണ്ടാക്കാനായി സൃഷ്‌ടിച്ച it സെൽ സംവിധാനങ്ങളും അതിദയനീയമായി പരാജയപ്പെടുകയാണ്. കാരണം മോഡി വിരുദ്ധ ഹാഷ്ടാഗുകളാണ് ഇപ്പോൾ ട്രെൻഡിങ്. ഏറ്റവുമൊടുവിൽ സോഷ്യൽ മീഡിയയിലെ ചില പേജുകൾ ഒക്കെ നീക്കം ചെയ്യാൻ കേന്ദ്രം നിർദ്ദേശിച്ചുവെങ്കിലും, അതും വളരെ നെഗറ്റീവ് impactanu അവർക്കു നേടി കൊടുത്തത്. വിമർശകരുടെ വാ അടപ്പിക്കുന്ന ഈ പരിപാടി കോവിഡ് കാലത്തും നടത്തുന്നത് വളരെ വൃത്തികേടാണെന്നു ജനം മനസിലാക്കി. പക്ഷെ കേന്ദ്രത്തിന്റെ വാദം വ്യാജമായ വാർത്തകൾ തങ്ങൾ കട്ട് ചെയ്തു കളഞ്ഞു എന്നതാണ് . അതുപോലെ തന്നെ ഇന്ത്യയിലെ ശോചനാവസ്ഥ പച്ചയായി കാണിച്ചതിന് ഒരു ഓസ്ട്രിയൻ മാധ്യമത്തിനെതിരെ അവർ കത്തയച്ചു. ഇതെല്ലാം തന്നെ ജനങ്ങൾക്കിടയിൽ ചർച്ചയാവുകയാണ്. അതായത് ഇവിടെ നടക്കുന്ന കാര്യങ്ങൾ മൂടി വെക്കാൻ പാട് പെടുന്ന കേന്ദ്രം എതിർ വശങ്ങളെ നിശബ്ദം ആക്കാൻ കാണിക്കുന്ന ശുഷ്‌കാന്തി സ്വന്തം രാജ്യം നന്നാക്കാൻ കാണിച്ചിരുന്നെങ്കിൽ രാജ്യം നന്നായേനേമെന്നാണ് ജനങ്ങൾ പറയുന്നത്.
പൗരത്വം നഷ്ടമാകുമോ എന്ന് ഭയപ്പെട്ടതു ഒരു കൂട്ടം ജനങ്ങൾ തെരുവിലിറങ്ങുന്നു, കർഷകർ തങ്ങളുടെ ഭൂമി നഷ്ടമാകുമെന്ന ഭയത്തിൽ തെരുവിലിറങ്ങുന്നു, ഇന്ധനവില വർധനയിൽ ജനം നട്ടം തിരിയുന്നു , തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നു, സാമ്പത്തിക അടിത്തറ തകർന്നു തരിപ്പണമാകുന്നു. ഇതൊക്കെ തന്നെയും ഒരു വ്യക്തിയുടെ ജീവനുമായി, നിലനില്പിമായി,നേരിട്ട് ബന്ധമുള്ള കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇതിനെയൊക്കെ ഒറ്റയടിക്ക് ഒരു വർഗീയ വിഷയം പുതിയതായി എടുത്തിട്ടുകൊണ്ട് അതിജീവിച്ചു പോകുകയെന്നത് ബിജെപിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരു വിഷയമാണ്. ഇത്രെയും കാലം ഒപ്പം നിന്നവരെ പോലും അതിദയനീയാവസ്ഥയിലേക്കു തള്ളി വിടുന്ന രീതിയിലേക്ക് മോദിയും കേന്ദ്രവും മാറിയ സാഹചര്യത്തിലാണ് Modi should resign എന്ന് തുടങ്ങിയ ഹാഷ് റ്റാഗുകൾ Twitteril ട്രെൻഡിങ് ആകുന്നത്.