ഇനി മരണ സെർട്ടിഫിക്കറ്റിൽ മാത്രമേ മോദിടെ ഫോട്ടോ വരാനുള്ളൂ

2016ൽ നരേന്ദ്ര മോദി പ്രധാന മന്ത്രി ആയ നാള് മുതൽ നമ്മുടെ രാജ്യത്തു കുറെ വികസനങ്ങൾ ഉണ്ടായിട്ടുണ്ട് . അതിൽ ചിലതു അനാവശ്യവും ചിലതു ആവശ്യം ഉള്ളതുമാണെന്നു നമ്മുക് അറിയാം . അദ്ദേഹം മുന്നോട്ടു വെക്കുന്ന എല്ലാ പദ്ധതികൾക്കും അദ്ദേഹത്തിന്റെ പേര് തന്നെ ആണ് വെക്കാറുള്ളത് . നമ്മുക് പരിചിതമായ കുറെ പദ്ധതികൾ ഉണ്ടാലോ , പി എം കിസാൻ സമ്മാൻ നിധി , പ്രധാനമന്ത്രി ജൻധൻ യോജന , പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന , പ്രധാനമന്ത്രി മുദ്ര യോജന ,അങ്ങനെ ഒരുപാടു . അത് മാത്രമല്ല രാജ്യത്തു മോദി ഭരണത്തിൽ നിർമിക്കപ്പെട്ട എല്ലാ സ്റ്റേഡിയത്തിനു കെട്ടിടങ്ങൾക്കും അദ്ദേഹത്തിന്റെ പേരാണ് . പിന്നെ അദ്ദേഹത്തിന്റെ ഫോട്ടോ അത് നിര്ബന്ധമാണ് . ഉദാഹരണമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം . അങ്ങനെ എല്ലാ പദ്ധതിയിലും സ്വന്തം പേരും ഫോട്ടോയും വെച്ച് വെച്ച് ഇപ്പൊ ഒടുവിൽ മോദിയുടെ മുഖം കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ വരെ എത്തി .
കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര. കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ ഉണ്ടെങ്കില്‍
ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ ഉണ്ടാകുമോ എന്ന് പരിഹാസത്തോടെ മഹുവ ചോദിച്ചു.
കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് മഹുവയുടെ ചോദ്യം. ‘ കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കില്‍, ഓക്‌സിജന്‍ ഇല്ലാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ഫോട്ടോ വെക്കുന്നുണ്ടോ?’ എന്നാണ് മഹുവ ചോദിച്ചത്.
ഈ വിഷയത്തില്‍ മോദിയെ പരിഹസിച്ച് എന്‍.സി.പി വക്താവ് നവാബ് മാലിക് നേരത്തെ രംഗത്തെത്തിയിരുന്നു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ഫോട്ടോ പതിപ്പിക്കുന്നുണ്ടെങ്കില്‍ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്നായിരുന്നു നവാബ് മാലിക്കിന്റെയും വിമര്‍ശനം.