60 ഒക്കെ വെറും സംഖ്യ മാത്രമാണ്, മോഹൻലാലിൻറെ പുതിയ ഫിറ്റ്നസ് വീഡിയോ കണ്ടുഞെട്ടി ആരാധകർ

‘മോളിവുഡിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഫിറ്റിനസ്സിന്‍റെ കാര്യത്തിൽ മമ്മൂട്ടിയുടെ അത്ര ശ്രദ്ധ ചെലുത്താത്തയാളാണ് മോഹൻലാൽ എന്നാണ് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാൽ ഒടിയന് വേണ്ടി മോഹൻലാൽ നടത്തിയ രൂപമാറ്റങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം തന്‍റെ ശരീരം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ ഇദ്ദേഹം പുലര്‍ത്താറുമുണ്ട്. അടുത്തിടെ ലാലേട്ടൻ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
‘വ്യായാമം ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു’- എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ വീഡിയോ പങ്കുവെച്ചത്. ഫിറ്റ്‌നസ് ട്രെയിനര്‍ ആല്‍ഫ്രഡ് ആന്റണിയാണ് അദ്ദേഹത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ലാലേട്ടാ ഇതൊക്കെ ഇട്ടു നമ്മളെ പോലത്തെ പിള്ളേര്‍ക്ക് പ്രചോദനം തരുന്നുണ്ട്. നന്ദിയുണ്ട്, നമ്മള്‍ എപ്പോഴും ഏട്ടന്റെ കൂടെയുണ്ട്.’, ‘ പ്രായം അറുപത് കഴിഞ്ഞു, പക്ഷേ ഇപ്പോഴും യൂത്തന്‍മാരെ വെല്ലുന്ന മെയ്‌വഴക്കം’,’അപാര മെയ്‌വഴക്കം’, ‘ബറോസിന് വേണ്ടിയാണോ?’, ‘ഇങ്ങേര് ഇപ്പോ നമ്മള് ചെറുപ്പക്കാരെയൊക്കെ നാണം കെടുത്തുമല്ലോ… എന്തായാലും ലാലേട്ടന്‍ ഇങ്ങനെ ഫിറ്റായി, സുന്ദരനായി കുറേ കാലം സിനമാ ലോകം അടക്കിവാഴുമെന്ന് ഉറപ്പ്’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നിലെ മെയ്വഴക്കത്തിന് പിന്നില്‍ ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്. എന്നും മുടങ്ങാതെ അദ്ദേഹം വ്യായാമം ചെയ്യാറുണ്ട്. ഫിറ്റ്‌നസ് ട്രെയിനറുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഓരോ ദിവസത്തെ വ്യായാമങ്ങളും. ഈ പ്രായത്തിലും ലാലിന്റെ കരുത്തിന് പിന്നില്‍ ഇതാണ്. അതേസമയം ബാറോസ് എന്ന ചലച്ചിത്രത്തിന്റെ പണിപ്പുരയിലാണ് നടന്‍. അധികംവൈകാതെ ചിത്രീകരണം ആരംഭിക്കും.
https://www.facebook.com/ActorMohanlal/posts/288106746015931?__cft__[0]=AZUcfYFhNtLLSgge0KjVyD5Vhd5jnkghlTlGhswk0Hp45S3nV5m0tIVxOGgqvPen8opyUCD14ZzX2QG-uBCXZNGydqF7qD4tDiQL4XO3o7DTkRVf39qQf-FHqaXrLzJL3mVVWLdGInzL45bet9ehF2TUpbCmeZniNCG3xtVdmmouzg&__tn__=%2CO%2CP-Rhttps://www.facebook.com/ActorMohanlal/posts/288106746015931?__cft__[0]=AZUcfYFhNtLLSgge0KjVyD5Vhd5jnkghlTlGhswk0Hp45S3nV5m0tIVxOGgqvPen8opyUCD14ZzX2QG-uBCXZNGydqF7qD4tDiQL4XO3o7DTkRVf39qQf-FHqaXrLzJL3mVVWLdGInzL45bet9ehF2TUpbCmeZniNCG3xtVdmmouzg&__tn__=%2CO%2CP-R