ജന്മദിനത്തിൽ ആരാധകർക്കായി ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

മലയാളത്തിന്റെ വിസ്‌മയ നടൻ മോഹന്‍ലാല്‍ തന്റെ ജന്മദിനത്തിൽ ഏറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ്. ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് വിഷ്ണു രാജാണ്. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ സിനിമയിലെ നല്ല സ്റ്റില്‍ ഫോട്ടോഗ്രാഫ്‌സും ഉള്‍പ്പെടുത്തിയാണ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.

ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗുമായി സൈനാ മ്യൂസിക്കിന്റെ യൂറ്റ്യൂബ് ചാനലില്‍ പുറത്തിറങ്ങിയ ഗാനം നിമിഷങ്ങൾ കൊണ്ട് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്.പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്ബാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.