റോൺസൺ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി താരത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത്!!

ബിഗ് ബോസ് ഇപ്പോൾ അവസാന ഘട്ടം ആയിരിക്കുകയാണ്. ആരാണ് വിന്നർ എന്നുള്ള ചോദ്യത്തിനുത്തരവുമായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇപ്പോൾ അവസാനമായി റോൺ സൺ ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി കഴിഞ്ഞു. എന്നാൽ മോഹൻലാൽ റൊൺസണെ കുറിച്ച് പറഞ്ഞത് ഇങ്ങനെ ഒരുപാടു ക്ഷമയും, സമാധാനവും മുറുകെ പിടിച്ചു ഇത്രയും ദിവസം ഈ വീട്ടിൽ കഴിഞ്ഞ ഒരു മല്സരാർത്ഥി തന്നെറോൺ സൺ. അതുപോലെ മോഹൻലാൽ ചോദിച്ചു വിഷമം ഉണ്ടോ ഇവിടെ നിന്നും പോകുന്നതിനു , ഇല്ല അർഹത പെട്ട മത്സരാർത്ഥികൾ ഇനിയും ഇതിൽ ഉണ്ടല്ലോ അവർ കളിച്ചു വിജയിക്കട്ടെ അതിൽ സന്തോഷമേ ഉള്ളു തനിക്കു റോൺ സൺ പറയുന്നു.
ബിഗ് ബോസ്സിൽ നില്കുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണ് റോൺസൺ പറയുന്നു. ഒരു റിയാലിറ്റി ഷോയെക്കാൾ കൂടുതൽ ആണ് ബിഗ്‌ബോസിലെ കാര്യങ്ങൾ. ഇവിടെ ഇത്രയുംഎം ദിവസം നില്ക്കാൻ കഴിയുമോ എന്ന് തന്നെ സംശയ൦ ആയിരിന്നു. ഈ വീടിനുള്ളിൽ കയറിയപ്പോൾ ഞാൻ ഒരു നിലപാട് എടുത്തിരുന്നു അതുപോലെ ഞാൻ നിൽക്കുകയും ഇപ്പോൾ തിരിച്ചു വരുകയും ചെയ്യ്തു റോൺസൺ പറയുന്നു. മോഹൻലാൽ ചോദിചു വീട്ടിലും ഇങ്ങെനെസമാധാന പ്രിയൻ ആണോ എന്ന് ചോദിച്ചപ്പോൾ ജീവിതം വേറെ ആണെന്നും എല്ലാം ഒരു സർപ്രൈസ് ആണെന്നും പറയുന്നു റോൺ സൺ.
സത്യത്തിൽ എന്റെ മത്സരം ഇവിടുത്ത 20 മത്സരാർത്ഥികൾ ആയിട്ടല്ലായിരുന്നു എന്നെ സ്കൂളിലോട്ടു പറഞ്ഞു വിട്ട വീട്ടുകാരോട് ആയിരുന്നു റോൺ സൺ പറയുന്നു. ഒരു തരത്തിൽ പറഞ്ഞാൽ ശെരിക്കും വിജയിച്ചു തന്നെയാണ് ഞാൻ ഈ വീട്ടിൽ നിന്നും പോകുന്നത്. ഇത്രയും ദിവസം റൊൺസൺ നിന്നതു വലിയ കാര്യം തന്നെ എന്നതും മോഹൻലാൽ പറഞ്ഞു. എന്തായാലും സന്തോഷത്തിൽ തന്നെയാണ് റൊൺസൺ ബിഗ് ബോസ്സിന്റെ പടിയിറങ്ങിയത്.