CelebratiesFilm News

ഒരുകാലത്തു മോഹൻലാലിൻറെ നായികയായി തിളങ്ങിയ നടി കനകയുടെ ഇപ്പോളത്തെ അവസ്ഥ കണ്ടോ?

കനക മനസുതുറക്കുന്നു!

92 – 95 കാല ഘട്ടത്തിൽ ലയാള സിനിമ ലോകത്ത് തിളക്കമാർന്ന താരമായി മാറിയ നടിയാണ് കനക. ഒരു നടി എന്നതോടൊപ്പം തന്നെ കനക ഒരു താരപുത്രി കൂടിയാണ്. തമിഴിലെ മുന്‍നടി ദേവികയുടെ മകൾ കൂടിയാണ് താരം. കനക ആദ്യമായി നായികയായിട്ടെത്തുന്നത് കരകാട്ടക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി 1989 ല്‍ വെള്ളിത്തിരയിലേക്ക് എത്തിയ നടി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

മലയാളത്തിലേക്ക് ഉള്ള താരത്തിന്റെ രംഗപ്രവേശം മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെയായിരുന്നു. തുടർന്ന് വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ നായികയായി തിളങ്ങി. കനക അവസാനമായി അഭിനയിച്ചതും ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ്. വര്‍ഷങ്ങളായി സിനിമയുമായി ബന്ധമില്ലാതെ ഇപ്പോൾ കഴിഞ്ഞ് പോരുകയാണ് താരം.

സിനിമകളേക്കാൾ കൂടുതൽ കഥ നിറഞ്ഞതാണ് തഹാരത്തിന്റെ വ്യക്തിജീവിതവും… എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് നടി സിനിമ വേണ്ടെന്ന് തീരുമാനിക്കുന്നത്. കനക അഭിനയിച്ച തന്റെ സിനിമയുടെ കഥയില്‍ പോലും അമ്മ അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയതോടെയായിരുന്നു ആ തീരുമാനം നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിന് പിന്നാലെ നടി വിവാഹ ജീവിതത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. കനക സിനിമ വിടുന്നത് 2004 ല്‍ വിവാഹം കഴിഞ്ഞതോടെയാണ്. എന്നാല്‍ ആ വിവാഹബന്ധം കേവലം പതിനഞ്ച് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് വളരെ ഞെട്ടിപ്പിക്കുന്ന ഒന്ന്…

കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2007 ല്‍ വിവാഹം കഴിച്ചു. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു; എന്നും കനക വെളിപ്പെടുത്തിയിരുന്നു.

അതേസമയം മകള്‍ക്ക് മനോരോഗമാണ് എന്നായിരുന്നു കനകയുടെ പിതാവ് പറഞ്ഞത്. മകള്‍ കല്യാണം കഴിച്ചെന്ന് അവള്‍ മാത്രമാണ് പറയുന്നതെന്നും ഒരു രജിസ്റ്റാര്‍ ഓഫീസിലും വിവാഹരേഖയില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഒരു മായിക ലോകത്താണ് അവള്‍ ജീവിക്കുന്നതെന്നായിരുന്നു ആ പിതാവിന്റെ ആരോപണം കൂടാതെ അതെ സമയത്ത് തന്നെയായിരുന്നു നടിക്ക് കാൻസർ ആണെന്നും.. കനക മരിച്ചു എന്ന തരത്തിൽ വാര്‍ത്തകളെത്തിയത്. പക്ഷെ താൻ മരിച്ചിട്ടില്ലെന്നും തനിക്ക് കാന്‍സറില്ലെന്നും ചിത്രങ്ങളിലേത് പോലെ മെലിഞ്ഞല്ല തടിച്ചാണ് താനുള്ളതെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ കനക പറഞ്ഞത്. ഇത് ഒരു തട്ടിപ്പാണെന്നും തന്റെ അച്ഛൻ തന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും കനക വ്യാഖ്യാനിച്ചു. അമ്മ ദേവിക വാങ്ങിയ പഴയ ഒരു വീട്ടിലാണ് കനക ഇപ്പോള്‍ താമസിക്കുന്നത്.

തന്റെ സ്വത്തുകള്‍ ആരെങ്കിലും കൊള്ളയടിക്കുമോ എന്ന അനാവശ്യഭയമാണ് കനകയുടെ മനസിലെന്നും അതിനാലാണ് കനക ആരോടും സംസാരിക്കാത്തത് എന്നുമുള്ള റിപ്പോര്‍ട്ടുകളും ഇടയ്ക്ക് എത്തിയിരുന്നു. സ്വത്തിനായി അച്ഛന്‍ തന്നെ ഉപദ്രവിക്കുന്നുവെന്ന ആരോപണവും ഇടയ്ക്ക് കനക ഉന്നയിച്ചിരുന്നു. താന്‍ മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും ചിത്രീകരിച്ചത് അച്ഛനാണെന്നും താരം പറയുന്നു. വര്‍ഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന വീട്ടിലാണ് കനകയുടെ താമസം.

എന്താണ് കനകയ്ക്ക് സംഭവിക്കുന്നതെന്നും ആര്‍ക്കും അറിയാന്‍ വയ്യ. എന്നാല്‍ ഒന്നുമാത്രം ചില സുഹൃത്തുക്കള്‍ക്കറിയാം. അമ്മയുടെ മരണശേഷമാണ് കനക ഇങ്ങനെ മാറിയതെന്ന്. കനകയുടെ 29 വയസിയാണ് ‘അമ്മ ദേവിക മരിച്ചത്. ആരാധകര്‍ക്കും സിനിമാക്കാര്‍ക്കും കനക ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നതാണ് അറിവ്. എന്നാല്‍ താന്‍ വിവാഹം കഴിച്ചെന്നാണ് 2013ല്‍ കനക വെളിപ്പെടുത്തയത്. 2007ലാണ് വിവാഹം ചെയ്തതെന്നും അമേരിക്കയില്‍ എഞ്ചിനീയറായ മുത്തുകുമാറാണ് തന്റെ ഭര്‍ത്താവെന്നും എന്നാല്‍ ഭര്‍ത്താവിനെ കാണാനില്ലെന്നുമാണ് താരം വെളിപ്പെടുത്തയിത.് 2007മുതല്‍ ഭര്‍ത്താവിനെ കാണുന്നില്ലെങ്കില്‍ എന്തേ അന്നേ പരാതി നല്‍കിയില്ലെന്ന ചോദ്യത്തോട് മൗനമായിരുന്നു താരത്തിന്റെ ഉത്തരം. എന്നാല്‍ മറ്റൊരു ഞെട്ടിക്കുന്ന കഥയും കനക വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ മരണശേഷം വളരെ ഒറ്റപ്പെടലിലായിരുന്നു താന്‍. അതിനാല്‍ അമ്മയുടെ പ്രേതത്തോട് അടുപ്പം പുലര്‍ത്തണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. അതിനായി ആവി അമുദ എന്ന് പേരുള്ള പ്രേതങ്ങളോട് സംസാരിക്കുന്ന ഒരു സ്ത്രീയെ താരം സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് അമ്മയുടെ പ്രേതത്തോട് താന്‍ സംസാരിച്ചെന്നും ഇതിനിടയിലാണ് മുത്തുകുമാറിനെ പരിചയപ്പെട്ടതെന്നുമാണ് കനക പറഞ്ഞത്.

നമ്മൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന നടി കനകയുടെ ജീവിതത്തിലും കരിയറിലും എന്താണ് സംഭവിച്ചത് ??? ആരാണ് ഇതിനിന്റെ യൊക്കെ പിന്നിൽ ?? ഇപ്പോഴും ഇതൊക്കെ ഉത്തരമില്ലാത്ത ചോദ്യങ്ങളായി തുടരുന്നു ഭര്‍ത്താവിനെകുറിച്ചോ ഉള്ള രഹസ്യങ്ങളും ഇന്നും ആര്‍ക്കും അറിയില്ല. എല്ലാം മൂടി വച്ച് കനക ഇന്നും ആരുമറിയാതെ ചെന്നൈയിലെ വീട്ടില്‍ ജീവിതം ഒറ്റക്ക് തന്റെ ജീവിതം തള്ളിനീക്കുന്നു…….

Back to top button