Film News

മൃദുലക്കു ഇത് അഞ്ചാം മാസം, യുവയുടെ കുടുംബക്കാർ പേരിനു മാത്രം ചടങ്ങിന് എത്തി വിശേഷങ്ങളുമായി ദമ്പതിമാർ!!

മിനിസ്ക്രീൻ രംഗത്തെ പ്രേഷകരുടെ പ്രിയ നടിയും നടനുമാണ് മൃദുല വിജയും , യുവക്രിഷ്ണനും. മൃദുല ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്. ഗർഭിണിയായ് മൃദുല വിജയ ഇപ്പോൾ താൻ അഭിനയിച്ചുകൊണ്ടിരുന്ന തുമ്പപ്പൂ എന്ന പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ യുവകൃഷ്‌ണ ഇപ്പോൾ തന്റെ കരിയറിൽ വലിയ തിരഖിലാണ്. മഴവിൽ മനോരാമിലെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സീരിയലിൽ കൂടിയാണ് അഭിനയ രംഗത്തു എത്തിയത്. മഞ്ഞിൽ വിരിഞ്ഞ പൂവിനു ശേഷം ഇപ്പോൾ സൂര്യ ടി വി യിലെ സുന്ദരിയിൽ അഭിനയിക്കുന്നു യുവ.ഇപ്പോൾ ഇരുവരും വിഷു സ്പെഷ്യൽ ആയി പ്രേക്ഷകർക്ക്‌ വേണ്ടി ഒരു വീഡിയോ പങ്കു വെച്ച് സോഷ്യൽ മീഡിയിൽ.


വിഷുവിന്റെ അന്ന് രാവിലെ ഇരുവരും അമ്പലങ്ങളിലൊക്കെ പോയി തൊഴുതു നല്ല സന്തോഷത്തിലാണ് തങ്ങളുടെ വീഡിയോസ് പങ്കു വെച്ചിരുന്നത്. ഇപ്പോൾ മൃദുലക്കു അഞ്ചാം മാസം ആണെന്നും വിഷുവിന്റെ അന്ന് യുവയുടെ വീട്ടിൽ നിന്നും സഹോദരിയും , അളിയനും കുടുംബവും മൃദുലയുടെ വീട്ടിൽ എത്തിയിരുന്നു അത് മൃദുലയുടെ അഞ്ചാ൦ മാസം ആണെന്ന് അറിയിപ്പിച്ചുകൊണ്ടുള്ള വരവാണെന്നു ഇരുവരും പറഞ്ഞു. ചടങ്ങൊക്കെ ഒരു പേരിന് മാത്രമേ നടത്തിയുള്ളു ആദ്യം മൃദല ഗർഭിണി ആണെന്നുള വിവരം മൃദുലയുടെ വീട്ടുകാർ ആണറിഞ്ഞത് യുവ പറയുന്നു.


യുവയുടെ വീട്ടുകാർ നിരവധി മധുര പലഹാരങ്ങളുമായആണ് എത്തിയത്. ഇപ്പോൾ മൃദുല ദിവസവും മധുരപലഹാരങ്ങൾ കഴിക്കാറുമുണ്ട്. ഇനിയും രണ്ട് മാസം കഴിയുമ്പോൾ മൃദുലക്കു ഏഴാം മാസം തുടങ്ങും അപ്പോൾ ചടങ്ങു ഗംഭീരമാക്കാം എന്നു ഇരുവരും പറയുന്നു.മകൾ  ഗര്ഭിണിയാണെന്നറിഞ്ഞപ്പോൾ  സന്തോഷമായി എന്ന് മൃദുലയുടെ അമ്മ പറയുന്നു.

Back to top button